തിരഞ്ഞെടുപ്പ് ഫലം: തപാല്‍ വോട്ടില്‍ എല്‍ഡിഎഫ് മുന്നേറ്റം: ദേശീയ തലത്തില്‍ എന്‍ഡിഎ
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത്
വരുമ്പോള്‍ കേരളത്തില്‍ ഒപ്പത്തിനൊപ്പം പിടിച്ച് എല്‍ ഡി എഫും യു ഡി എഫും. തപാല്‍ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ നിമിഷങ്ങളില്‍ യു ഡി ഫിനായിരുന്നു മുന്നേറ്റം. എന്നാല്‍ പിന്നീട് എല്‍ ഡി എഫും മുന്നേറി.നിലവില്‍ എല്‍ ഡി എഫ് 8, യു ഡി എഫ് 7 എന്നതാണ് ലീഡ് നില. ഒരു മണ്ഡലത്തില്‍ ബി ജെ പിയും മുന്നിട്ട് നില്‍ക്കുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള യു ഡി ഫ് സ്ഥാനാർത്ഥികള്‍ക്കാണ് ലീഡ്.
വയനാട്ടില്‍ നൂറിലേറെ വോട്ടിനാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി മുന്നേറുന്നത്. തിരുവനന്തപുരത്ത് തുടക്കത്തില്‍ ശശി തരൂരും ലീഡ് പിടിച്ചു. ഒരു ഘട്ടത്തില്‍ നാല്‍പ്പതിലേറെ വോട്ടിന്റെ ലീഡ് തരൂരിന് ലഭിച്ചു. എന്നാല്‍ നിലവില്‍ ലീഡ് എന്‍ ഡി എയ്ക്കാണ്. കൊല്ലത്ത് എല്‍ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷാണ് തപാല്‍ വോട്ടില്‍ ലീഡ് പിടിച്ചത്. എല്‍ ഡി എഫ് വിജയം പ്രതീക്ഷിക്കുന്ന ആറ്റിങ്ങലില്‍ വി ജോയിയാണ് നിലവില്‍ മുന്നേറുന്നത്. തുടക്കത്തില്‍ യു ഡി എഫിനായിരുന്നു മുന്നേറ്റം. ഇടുക്കിയില്‍ ആയിരത്തിലേറെ വോട്ടിന്റെ ലീഡാണ് യു ഡി എഫിനുള്ളത്.

പത്തനംതിട്ടയില്‍ ആദ്യ ലീഡ് ലഭിച്ചത് തോമസ് ഐസക്കിനാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ഇത്. കോട്ടയത്ത് ആദ്യം ലീഡ് പിടിച്ചത് യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാന്‍സിസ് ജോർജാണ്. എറണാകുളത്തേക്ക് എത്തിയപ്പോള്‍ യു ഡി എഫ് പ്രതീക്ഷിച്ചത് പോലെ ഹൈബി ഈഡന്‍ ലീഡ് പിടിച്ചു. ആലത്തൂരിലേക്ക് വരുമ്പോള്‍ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്‍ ലീഡ് പിടിച്ചു. കോഴിക്കോട് യു ഡി എഫ് സ്ഥാനാർത്ഥി എംകെ രാഘവനും കാസർകോട് എല്‍ ഡി എഫിനുമാണ് ലീഡ്.
ദേശീയ തലത്തില്‍ എന്‍ ഡി എയുടെ വലിയ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. 143 സീറ്റുകളിലാണ് അവർ മുന്നേറുന്നത്. യുപിയിലെ മുന്നേറ്റമാണ് ബിജെപിക്ക് നിർണ്ണായകമായത്. ഇന്ത്യാ സഖ്യത്തിന് 66 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡ് പിടിക്കാന്‍ സാധിച്ചത്. മറ്റുള്ളവർ 10 മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications