Get Updates
Get notified of breaking news, exclusive insights, and must-see stories!

എജ്ജാതി!!അച്ചട്ടായി സിപി റാഷിദിൻ്റെ പ്രവചനം..ഈ എക്സിറ്റ് പോളുകൾ ഒന്ന് പോലും ശരിയായില്ല

നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അട്ടിമറി വിജയം നേടുമെന്ന് പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ നിരവധിയാണ്. എന്നാൽ ഏറ്റവും കൃത്യമായ പ്രവചനം നടത്തിയത് ആരാണ്? തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായ പ്രവചിച്ച് ശ്രദ്ധനേടിയ സിപി സിപി റാഷിദിൻ്റെ പ്രവചനം തന്നെയാണ് അതിലൊന്ന്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നായിരുന്നു റാഷിദ് പ്രവചിച്ചത്. എല്‍ ഡി എഫിന് 38-48 സീറ്റ് നേടുമെന്നും എൻ ഡി എ 1 മുതൽ മൂന്ന് വരെ സീറ്റ് നേടുമെന്നും റാഷിദ് പറഞ്ഞു.ഇതിനോട് അടുത്ത് നിൽക്കുന്നത് തന്നെയാണ് ഇന്നത്തെ ഫലം.

cprashid2-17

നിലവിൽ 102 സീറ്റിലാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് 35 സീറ്റിലും. എൻ ഡി എയ്ക്ക് സംസ്ഥാനത്ത് ആദ്യമായി 3 സീറ്റുകളിൽ വിജയിക്കാനും സാധിച്ചു. കഴക്കൂട്ടത്ത് വി മുരളീധരൻ, നേമത്ത് രാജീവ് ചന്ദ്രശേഖർ, ചാത്തന്നൂരിൽ ബിബി ഗോപകുനാർ എന്നിവരാണ് ജയിച്ചത്. ഇനി പോൾ ഏജൻസികളുടെ പ്രവചനങ്ങൾ നോക്കുകയാണെങ്കിൽ ഒരൊറ്റ ഏജൻസിക്ക് പോലും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന പ്രവചനം നടത്താൻ സാധിച്ചിട്ടില്ല.

വിവിധ സർവ്വേകൾ യുഡിഎഫിനും എൽഡിഎഫിനും നൽകിയ സീറ്റുകൾ ഇങ്ങനെ

യുഡിഎഫ്

പൊളിറ്റിക്കൽ ലാബ് 90-92, ആക്സിസ് മൈ ഇന്ത്യ 78-90 സീറ്റുകളും, പീപ്പിൾ ഇൻസൈറ്റ് 66-76 ,സിഎൻഎൻ വോട്ട് വൈബ് 70-80 , ചാണക്യ സ്ട്രാറ്റജീസ് 72-80 ,പീപ്പിൾസ് പൾസ് 75-85 , ടൈംസ് നൗ-ജെ വി സി 72-84, മാട്രൈസ് 70-75 , ജേർണോ മിറർ 65-80 , പി എം എ ആർ ക്യു 71-79 .

എൽഡിഎഫ്

പൊളിറ്റിക്കൽ ലാബ് 45-46 ,ആക്സിസ് മൈ ഇന്ത്യ 49-62 സീറ്റുകളും, പീപ്പിൾ ഇൻസൈറ്റ് 58-68 , സിഎൻഎൻ വോട്ട് വൈബ് 58-68 , ചാണക്യ സ്ട്രാറ്റജീസ് 58-64 , പീപ്പിൾസ് പൾസ് 55-65 , നൗ-ജെവിസി 52-61 , മാട്രൈസ് 60-65 , ജേർണോ മിറർ 55-65 , പി എം എ ആർ ക്യു 62-69 എന്നിങ്ങനെയായിരുന്നു പ്രവചനങ്ങൾ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+