നിയമസഭാ തെരഞ്ഞെടുപ്പ്; സ്ട്രോങ്ങ് റൂമുകൾ തുറന്നു..വോട്ടെണ്ണല്‍ നടപടികൾ തുടങ്ങി..ആദ്യ ഫല സൂചനകള്‍ എട്ടരയോടെ
തിരുവനന്തപുരം; വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. ആദ്യം തപാൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുന്നത്. എട്ടരയോടെയാണ് ആദ്യ ഫല സൂചനകൾ പുറത്തുവരിക. തഇത്തവണ തപാൽ വോട്ടുകൾ കൂടുതൽ ഉള്ള സാഹചര്യത്തിൽ ആദ്യ ഫലസൂചനകൾ വൈകാനുള്ള സാധ്യത ഉണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കിയത്.
നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിൽ രാവിലെ 6 ന് തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നിരുന്നു.584238 തപാൽ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതിൽ ഏപ്രിൽ 28 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 454237 ആണ്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
തപാൽ വോട്ടുകൾ പൂർണമായും എണ്ണിക്കഴിഞ്ഞാൽ മാത്രേ വോട്ടിംഗ് യന്ത്രത്തിലെ രണ്ട് റൗണ്ട് വോട്ടുകൾ എണ്ണിതുടങ്ങുക. അതിന് ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും.രണ്ടും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റിലെ വോട്ടാകും പരിഗണിക്കുക.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications