ജോസ് കെ മാണിയുടെ ഭാവി; ആ മാറ്റം ജനം ഏറ്റെടുത്തില്ലെങ്കില്‍ പണി പാളും... ആശങ്കയോടെ സിപിഐയും
കോട്ടയം: യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മധ്യകേരളത്തിലെ പല ജില്ലകളും. ഇവിടെ യുഡിഎഫ് തിളങ്ങുമ്പോള്‍ ഭരണം ഉറപ്പാകാറുണ്ട്. എന്നാല്‍ ഇത്തവണ മധ്യകേരളത്തില്‍ യുഡിഎഫിന് ആശങ്കയാണ്. കാരണം മറ്റൊന്നുമല്ല, ഇതുവരെ കൂടെ നിന്നിരുന്ന കേരള കോണ്‍ഗ്രസ് ഭിന്നിക്കുകയും ഒരു വിഭാഗം എല്‍ഡിഎഫിനൊപ്പം പോകുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടത്തോട്ട് ചാഞ്ഞത്. സിപിഎം മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു ഇത്. എന്നാല്‍ പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫില്‍ ഉറച്ച് നിന്നു. പിന്നീട് നടന്നത്...
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

ആദ്യഘട്ടം വിജയം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് എത്തിയതിന്റെ നേട്ടം ഇടതുപക്ഷത്തിന് കിട്ടി എന്നാണ് വിലയിരുത്തിയത്. എന്നാല്‍ ആ വിജയം തീര്‍ത്തും പ്രാദേശികമായ നിലപാടുകളുടെ ഭാഗമാണെന്ന് വിലയിരുത്തിയവരുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മറിച്ചാണ്. ഇവിടെ തിളങ്ങാന്‍ ജോസ് കെ മാണി പക്ഷത്തിന് സാധിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ തുടക്കത്തിന്റെ ആദ്യ ചുവടില്‍ ജോസ് വിജയിച്ചു എന്ന് കണക്കാക്കാം. മറിച്ചാണ് സംഭവിച്ചതെങ്കില്‍ വലിയ തിരിച്ചടി അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തുണ്ടാകും.

അത്ര എളുപ്പമല്ല കാര്യങ്ങള്‍
പാലായില്‍ ജോസ് കെ മാണിയുടെ എതിരാളി സിറ്റിങ് എംഎല്‍എ മാണി സി കാപ്പനാണ്. പാലായിലെ തിരഞ്ഞെടുപ്പ് വിജയവും ജോസിന് അത്ര എളുപ്പമല്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ജോസ് ജയിക്കുമെന്നും തോല്‍ക്കുമെന്നുമുള്ള വിവരങ്ങള്‍ വന്നിട്ടുണ്ട്.

മൂന്ന് കടമ്പകള്‍
പാലായിലെ ജയമാണ് ജോസിനെ സംബന്ധിച്ചിടത്തോളം ആദ്യ കടമ്പ. മറ്റൊന്ന് പാര്‍ട്ടിയുടെ വിജയമാണ്. അതിനൊപ്പം ഇടതുമുന്നണിയുടെ വിജയവും. ഇത് മൂന്നും സംഭവിച്ചാല്‍ മാത്രമേ ജോസ് കെ മാണി കേരള രാഷ്ട്രീയത്തിലെ പ്രബലനായി വളരൂ. ഇടതുമുന്നണി അധികാരത്തിലെത്തിയില്ലെങ്കിലും കേരള കോണ്‍ഗ്രസിനും ജോസ് കെ മാണിക്കും ജയം അനിവാര്യമാണ് എന്നത് മറ്റൊരു കാര്യം.

പ്രധാന വകുപ്പ് ലഭിക്കും
ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് സുപ്രധാന മന്ത്രിപദവി ലഭിക്കുമെന്ന് ഉറപ്പാണ്. റവന്യൂ, വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും ഒന്ന് കിട്ടിയേക്കും. മാത്രമല്ല, ക്രൈസ്തവ സമൂഹത്തിനിടയില്‍ ഇടതുപക്ഷത്തിന് ഇരിപ്പിടം ഉറപ്പിക്കാനുള്ള അവസരമായിട്ടാണ് സിപിഎം ഇതിനെ കാണുന്നത്.

ആശങ്കയോടെ സിപിഐ
മറ്റൊരു കാര്യം, കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റം ക്ഷീണം ചെയ്യുക ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐക്ക് ആയിരിക്കും. സിപിഐയോ കേരള കോണ്‍ഗ്രസോ ആരാണ് വലുത് എന്ന ഒരു തര്‍ക്കത്തിനും അതിടയാക്കിയേക്കും. സീറ്റ് വിഭജനം നടക്കുമ്പോള്‍ തന്നെ ഇക്കാര്യത്തിലെ സൂചനകള്‍ പ്രകടമായിരുന്നു.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications