കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കം മറിഞ്ഞ് 'നന്മമരം'; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതെല്ലാം വിഴുങ്ങി... യുഡിഎഫ് പ്രവര്‍ത്തകരോട് മാപ്പ്

Google Oneindia Malayalam News

തവനൂര്‍: കഴിഞ്ഞ ദിവസം ഫിറോസ് കുന്നംപറമ്പലിന്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാം വൈറല്‍ ആയിരുന്നു. തവനൂരില്‍ തോറ്റതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.

കേരളത്തിൽ ഗുണം പിടിക്കാൻ മോദിയ്ക്ക് ഉപായം നൽകി സന്ദീപാനന്ദ ഗിരി! അയ്യപ്പൻ മുതൽ ദേവീദേവൻമാർ കമ്യൂണിസ്റ്റുകൾകേരളത്തിൽ ഗുണം പിടിക്കാൻ മോദിയ്ക്ക് ഉപായം നൽകി സന്ദീപാനന്ദ ഗിരി! അയ്യപ്പൻ മുതൽ ദേവീദേവൻമാർ കമ്യൂണിസ്റ്റുകൾ

വാല് മുറിച്ചോടുന്ന പല്ലിയാകരുത്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഒറ്റുകൊടുക്കരുത്വാല് മുറിച്ചോടുന്ന പല്ലിയാകരുത്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഒറ്റുകൊടുക്കരുത്

എന്നാല്‍ മണിക്കൂറുകള്‍ക്കപ്പുറം, പറഞ്ഞതെല്ലാം വിഴുങ്ങി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം യുഡിഎഫ് പ്രവര്‍ത്തകരോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഫിറോസിന്റെ പ്രതികരണം....

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കുറ്റം ചാനലുകൾക്ക്

കുറ്റം ചാനലുകൾക്ക്

പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ...

ഞാൻ ഏഷ്യാനെറ്റ്‌, 24ന്യൂസ്‌ എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക്‌ ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്...

ഇന്ദിരയും രാജീവും മത്സരിച്ച കൈപ്പത്തി

ഇന്ദിരയും രാജീവും മത്സരിച്ച കൈപ്പത്തി

ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്...

ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്...

താങ്ങും തണലും

താങ്ങും തണലും

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ്‌ നൽകിയത്... കോൺഗ്രസ്‌ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു...

രാഷ്ട്രീയത്തിൽ പരിചയമില്ലാത്തതുകൊണ്ട്

രാഷ്ട്രീയത്തിൽ പരിചയമില്ലാത്തതുകൊണ്ട്

കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ്. തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു...

മാപ്പ് ചോദിക്കുന്നു

മാപ്പ് ചോദിക്കുന്നു

തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും എംഎൽഎ ആകണം എന്നൊന്നും ഇല്ല..
എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം പറഞ്ഞത്

കഴിഞ്ഞ ദിവസം പറഞ്ഞത്

വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത് എന്നും വാഗ്ദാനങ്ങളല്ല വേണ്ടത് എന്നും ആയിരുന്നു ഫിറോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. കൊറോണ കാലത്ത് മുഖ്യമന്ത്രി നൽകിയ ഭക്ഷ്യ കിറ്റും പെൻഷനും വിലകുറച്ച് കാണാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.

യുഡിഎഫിലെ കടിപിടി

യുഡിഎഫിലെ കടിപിടി

എൽഡിഎഫ് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയെന്നും ഫിറോസ് പറഞ്ഞിരുന്നു. യുഡിഎഫിൽ അഞ്ചും പത്തും തവണ മന്ത്രിയായവർ സ്ഥാനമാനങ്ങൾക്ക് വേണ്ടി കടിപിടി കൂടുകയായിരുന്നു എന്നും ഫിറോസ് വിമർശിച്ചിരുന്നു. ഇതിനെതിരെ യുഡിഎഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പും വിമർശനവും ആണ് ഉയർന്നത്.

തോറ്റത്

തോറ്റത്

കടുത്ത പോരാട്ടമായിരുന്നു ഇത്തവണ തവനൂരിൽ നടന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഫിറോസ് കുന്നംപറന്പിൽ ആയിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാൽ അവസാന റൌണ്ടുകളിൽ കെടി ജലീൽ മുന്നേറി. ഒടുവിൽ 2,564 വോട്ടുകൾക്ക് ജലീൽ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 17,064 വോട്ടുകൾക്കായിരുന്നു കെടി ജലീലിന്റെ വിജയം.

ഇനി നീ ഉറങ്ങിക്കോ ഫിറോസെ, ഉറക്കം വരില്ലെന്നറിയാം; ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച് ജെസ്ല മാടശേരിഇനി നീ ഉറങ്ങിക്കോ ഫിറോസെ, ഉറക്കം വരില്ലെന്നറിയാം; ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച് ജെസ്ല മാടശേരി

 'തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിന്റെ ജീവൽ പ്രതീകങ്ങളെ'; കുറിപ്പുമായി കെടി ജലീൽ 'തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിന്റെ ജീവൽ പ്രതീകങ്ങളെ'; കുറിപ്പുമായി കെടി ജലീൽ

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Firoz Kunnamparambil against Jazla Madasseri

English summary
Kerala Election Results 2021: Firos Kunnamparambil changed his stand, seeks apology from UDF workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X