2016ലെ ഇതേ ദിവസം എന്ത് സംഭവിച്ചു; കണ്ടത് ഇടതുമുന്നേറ്റം, കൂടെ മറ്റ് രണ്ട് ചരിത്ര സംഭവങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമാണിന്ന്. 2016ലാണ് കേരളം ഇതിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. ചരിത്രപരമായിരുന്നു അന്നത്തെ ജനവിധി. ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. 91 സീറ്റ് നേടിയ എല്‍ഡിഎഫ് ഒരാഴ്ച പിന്നിട്ടപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. യുഡിഎഫിന് 47 സീറ്റാണ് ലഭിച്ചത്.

ബിജെപി ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്ന നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ജയിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമായിരുന്നു അത്. രണ്ടാം സ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയും മൂന്നാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ളയുമെത്തി. 13000 വോട്ടാണ് സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത്. യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയി എന്ന ആക്ഷേപത്തിനും ഇതിടയാക്കി. എന്നാല്‍ ഇത്തവണ യുഡിഎഫ് രണ്ടുംകല്‍പ്പിച്ചാണ്. മുതിര്‍ന്ന നേതാവ് കെ മുരളീധരനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മല്‍സരിച്ചു ജയിച്ചതും മറ്റൊരു നിര്‍ണായക സംഭവമായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് എന്ന പത്തോ അതിലധികമോ വരുന്ന പാര്‍ട്ടികളുടെ സഖ്യമാണ് വര്‍ഷങ്ങളായി കേരളം ഭരിക്കുന്നത്. അതിനിടയിലാണ് ഈ രണ്ട് മുന്നണികളുടെയും ഭാഗമാകാതെ മല്‍സരിച്ച് പിസി ജോര്‍ജ് 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഇത്തവണയും പിസി ജോര്‍ജിന്റെ മല്‍സരം ഒറ്റയ്ക്കാണ്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
ഇത്തവണ ആര് 71 എന്ന മാന്ത്രിക സംഖ്യ കടക്കുമെന്നാണ് നിര്‍ണായകമായ ചോദ്യം. മറ്റൊന്ന് പിസി ജോര്‍ജ് ജയിക്കുമോ. ബിജെപി എണ്ണം കൂട്ടുമോ. കേരള കോണ്‍ഗ്രസില്‍ ആര് ശക്തി തെളിയിക്കും. മുസ്ലിം ലീഗ് 18ല്‍ നിന്ന് ഉയരുമോ... ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്ന് വൈകുന്നേരമാകുമ്പോഴേക്കും ലഭിക്കുക. എക്‌സിറ്റ് പോളുകളുടെയും മറ്റും ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. ജനങ്ങളിലാണ് വിശ്വാസമെന്ന് യുഡിഎഫ് പറയുന്നു. ബിജെപി കൂടുതല്‍ സീറ്റില്‍ ജയം പ്രതീക്ഷിച്ചിരിക്കുന്നു.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications