Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്ത് വിധിയിത്...സിപിഎമ്മിന് ഞെട്ടൽ, വിറപ്പിച്ച് ജി സുധാകരനും കുഞ്ഞികൃഷ്ണനും ഗോവിന്ദനും

സി പി എമ്മിന്റെ ഉറച്ച കോട്ടകളായിരുന്ന മണ്ഡലങ്ങളിൽ വിമതരുടെ മുന്നേറ്റം. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് യു ഡി എഫ് പിന്തുണയോടെ മത്സരിച്ച വിമതർ മുന്നേറുന്നത്. അതേസമയം ഒറ്റപ്പാലത്തും മലമ്പുഴയിലും വിമതർക്ക് അടിതെറ്റി.

പയ്യന്നൂരിൽ വോട്ടെണ്ണൽ പതിനൊന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ വിമതനായ വി കുഞ്ഞികൃഷ്ണൻ ഏകദേശം 3800-ത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നുണ്ടായ ഭിന്നതയ്ക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ പാർട്ടി വിട്ടത്. എംഎൽഎയായ ടിഐ മധുസൂദനനെതിരെയായിരുന്നു കുഞ്ഞികൃഷ്ണൻ ആരോപണം ഉയർത്തിയത്. മധുസൂദനനെ തന്നെയാണ് ഇക്കുറിയും സി പി എം മത്സരിപ്പിച്ചത്.

imathar3-17

തളിപ്പറമ്പിലും സമാന സാഹചര്യമാണ് സി പി എം നേരിടുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടികെ ഗോവിന്ദൻ ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ തന്നെ 6000-ത്തിലധികം വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് ഗോവിന്ദൻ പാർട്ടി വിട്ടത്. ഗോവിന്ദനെതിരെ കടുത്ത ഭീഷണിയായിരുന്നു സി പി എം ഉയർത്തിയത്. തുടർന്ന് അദ്ദേഹം യു ഡി എഫ് പിന്തുണയോടെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

അമ്പലപ്പുഴയിൽ മുൻമന്ത്രി ജി സുധാകരനും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. ഏകദേശം 5900-ത്തിലധികം വോട്ടുകളുടെ ലീഡോടെ അദ്ദേഹം മുന്നിലാണ്. സിപിഎമ്മിന്റെ എച്ച് സലാമിനെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം. പാർട്ടിയുമായി അകന്നതിനെ തുടർന്ന് യുഡിഎഫ് പിന്തുണയോടെയാണ് സുധാകരൻ ഇവിടെ മത്സരിക്കുന്നത്.

കണ്ണൂർ പോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ തന്നെ രണ്ട് മുതിർന്ന നേതാക്കൾ വിമതരായി മത്സരിച്ച് ലീഡ് നേടുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിലെ അസംതൃപ്തി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള യുഡിഎഫിന്റെ നീക്കം ഫലപ്രദമായെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

അതേസമയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മുൻ എംഎൽഎ പികെ ശശിക്ക് കാലിടറി. തുടക്കത്തിൽ ലീഡ് നേടിയെങ്കിലും പിന്നീട് സിപിഎമ്മിന്റെ കെ പ്രേംകുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മറ്റൊരു മണ്ഡലമായ മലമ്പുഴയില്‍ വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷും പിന്നിലാണ്. യു ഡി എഫ് പിന്തുണയോടെയാണ് സി പി എമ്മിൻ്റെ സിറ്റിംഗ് മണ്ഡലത്തിൽ സുരേഷ് മത്സരിച്ചത്. ഇവിടെ സിറ്റിങ്ങ് എംഎല്‍എ എ പ്രഭാകരനാണ് ലീഡ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+