Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Election results; പാലക്കാടും മഞ്ചേശ്വരവും ബിജെപി തൂക്കുമോ? പോസ്റ്റൽ വോട്ടിൽ ലീഡ്

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ നാല് സീറ്റുകളിൽ ബി ജെ പിക്ക് ആദ്യ ലീഡ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് ശോഭ സുരേന്ദ്രൻ, കാസർഗോഡ് എംഎൻ അശ്വിനി, കഴക്കൂട്ടത്ത് വി മുരളീധരൻ എന്നിവരാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ നാല് മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇക്കുറി ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളാണ് ഇവ.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തന്നെയായിരുന്നുകഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എകെഎം അഷ്റഫും കെ സുരേന്ദ്രനും തമ്മിലായിരുന്നു പോരാട്ടം. 845 വോട്ടുകൾക്ക് അന്ന് അഷ്റഫ് വിജയിച്ചു. അന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനം ഇതോടെ പാർട്ടിയിൽ ഉയർന്നു. അതുകൊണ്ട് തന്നെ ഇത്തവണ മഞ്ചേശ്വരത്ത് മാത്രമാണ് സുരേന്ദ്രൻ ശ്രദ്ധകേന്ദ്രീകരിച്ചത്.

bjpkk2-1777863331 j

2011 മുതൽ കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ് പാലക്കാട്. 2016 മുതൽ ബി ജെ പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഇത്തവണ പാർട്ടിയുടെ തീപ്പൊരി വനിത നേതാവായ ശോഭ സുരേന്ദ്രൻ മത്സരത്തിന് ഇറങ്ങിയതോടെ കാര്യങ്ങൾ അനുകൂലമായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
2021 ല്‍ കോണ്‍ഗ്രസിൻ്റെ ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ഥിയായെത്തിയ ഇ ശ്രീധരനും തമ്മിലായിരുന്നു മണ്ഡലത്തിൽ പോരാട്ടം. അന്ന് 3,859 വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ വിജയം നിലനിര്‍ത്തി. പിന്നാലെയെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചതോടെ 2024 ല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ തെരഞ്ഞെടുപ്പില്‍ 18,840 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സി കൃഷ്ണകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി രമേഷ് പിഷാരടിയാണ് കളത്തിൽ.

2021 ൽ 23497 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കടകംപള്ളി സുരേന്ദ്രൻ വിജയിച്ച മണ്ഡലമാണ് കഴക്കൂട്ടം. ഇത്തവണ വി മുരളീധരനും കടകംപള്ളിയും തമ്മിലാണ് പോരാട്ടം. ശരത് ചന്ദ്ര പ്രസാദാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. അതേസമയം ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കാസർഗോഡ് മണ്ഡലത്തിലും ഇത്തവണ ബി ജെപി ഉയർന്ന പ്രതീക്ഷയിലാണ്. എന്‍എ നെല്ലിക്കുന്നാണ് നിലവിൽ കാസര്‍കോഡ് മണ്ഡലത്തിലെ സിറ്റിങ് എം എല്‍ എ. ബി ജെ പി സ്ഥാനാര്‍ഥി കെ ശ്രീകാന്തിനെതിരെ 12901 വോട്ടുകളുടെ ഭൂരിക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ എന്‍ എ നെല്ലിക്കുന്നിന്റെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+