Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയിലേക്ക് കേരള കോണ്‍ഗ്രസ് എം. മത്സരിച്ച പല മണ്ഡലത്തിലും കേരള കോണ്‍ഗ്രസ് എം പിന്നിലാണ്. ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളെല്ലാവരും പിന്നിലാണ്. 12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ 11 സീറ്റിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്.
പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും പിന്നിലാണ്. ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, ചാലക്കുടിയില്‍ അഡ്വ ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണ, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ ജേക്കബ് എന്നിവരെല്ലാം പിന്നിലാണ്. ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി എന്നിവരും പിന്നിലാണ്.

പെരുമ്പാവൂരില്‍ ബേസില്‍ പോളിനും പച്ച തൊടാനായില്ല. അതേസമയം പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ആശ്വാസം. എന്നാല്‍ ഇവിടെ നേരിയ തോതില്‍ മാത്രമാണ് ലീഡ് എന്നത് കേരള കോണ്‍ഗ്രസ് എമ്മിന് ചങ്കിടിപ്പേറ്റുന്നുണ്ട്. ഈ സീറ്റും നഷ്ടമായാല്‍ കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമഭയായിരിക്കും കേരളത്തില്‍ വരാന്‍ പോകുന്നത്.
അതേസമയം മറുവശത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മത്സരിച്ച എട്ട് സീറ്റില്‍ ഏഴിടത്തും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലീഡ് ചെയ്യുന്നുണ്ട്. ഇത്തരമൊരു തിരിച്ചടി കേരള കോണ്‍ഗ്രസ് എം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല എന്നുറപ്പാണ്. ഉറച്ച കോട്ടയായ പാലായില്‍ വിജയമുറപ്പാണ് എന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ പക്ഷം.
എന്നാല്‍ കെ എം മാണിയ്ക്ക് ശേഷം അവിടെ നിന്ന് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ല. കെ എം മാണി അന്തരിച്ച ശേഷം യു ഡി എഫിലായിരുന്നപ്പോഴും എല്‍ ഡി എഫിലായിരുന്നപ്പോഴും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. 2021 ല്‍ എല്‍ ഡി എഫ് മിന്നുന്ന വിജയം നേടിയപ്പോഴും പാലാ കൈവിട്ടു.












Click it and Unblock the Notifications