Kerala Election Results: കേരളത്തില്‍ യുഡിഎഫ് തരംഗം? ചെങ്കോട്ടകള്‍ തകര്‍ന്ന് വീഴുന്നു
സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു ഡി എഫ് തരംഗം വ്യക്തമാകുന്നു. എല്‍ ഡി എഫിന്റെ പല ഉറച്ച കോട്ടകളിലും വിള്ളല്‍ വീഴുന്നു എന്നാണ് ഇ വി എം വോട്ടുകള്‍ എണ്ണി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം 12 ഓളം മന്ത്രിമാര്‍ പിന്നിലാണ്. ഷൊര്‍ണ്ണൂര്‍, വാമനപുരം അടക്കമുള്ള ഉറച്ച ഇടത് കോട്ടകള്‍ പോലും എല്‍ ഡി എഫിന് നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
യു ഡി എഫ് 93 സീറ്റിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 43 സീറ്റിലാണ് എല്‍ ഡി എഫിന്റെ ലീഡ്. ധര്‍മ്മടത്ത് ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 773 വോട്ടുകള്‍ക്ക് പിണറായി വിജയന്‍ പിന്നിലാണ്. വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കെ ബി ഗണേഷ് കുമാര്‍, ജെ ചിഞ്ചുറാണി, വി എന്‍ വാസവന്‍, പി പ്രസാദ്, ഒആര്‍ കേളു, ആര്‍ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍, പി രാജീവ്, എംബി രാജേഷ് തുടങ്ങി നിരവധി മന്ത്രിമാര്‍ പിന്നിലാണ്.

യുഡിഎഫ് തരംഗം
അതേസമയം യു ഡി എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. കായംകുളത്ത് എം ലിജു, തൃത്താലയില്‍ വി ടി ബല്‍റാം, ചിറയിന്‍കീഴ് രമ്യ ഹരിദാസ്, വേങ്ങരയില്‍ കെ എം ഷാജി, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, തവനൂരില്‍ വി എസ് ജോയ്, വയനാട്ടില്‍ ടി സിദ്ദീഖ്, ഏറനാട്ടില്‍ പി കെ ബഷീര്‍, കൊച്ചിയില്‍ ഷിയാസ്, പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയ, വടകരയില്‍ കെ കെ രമ എന്നിവര്‍ ലീഡ് ചെയ്യുകയാണ്.
മലപ്പുറത്ത് ആകെയുള്ള 16 സീറ്റില്‍ വയനാട്ടിലെ ആകെയുള്ള 3 സീറ്റിലും യു ഡി എഫ് ആണ് മുന്നില്‍. തിരുവനന്തപുരത്ത് ആറിടത്ത് യു ഡി എഫിന് ലീഡുണ്ട്. ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റിലും യു ഡി എഫ് ലീഡ് ചെയ്യുന്നു. അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എന്‍ ഡി എ വലിയ കടന്നുവരവാണ് നടത്തിയിരിക്കുന്നത് എന്നാണ് വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്.
നിലവില്‍ അഞ്ച് സീറ്റില്‍ ആണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. പാലക്കാട്, മഞ്ചേശ്വരം, നേമം, കാസര്‍കോട്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളില്‍ ആണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്.















Click it and Unblock the Notifications