Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Election Results: വോട്ടെണ്ണല്‍ തുടങ്ങി.. പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. ആദ്യകാല ട്രെന്‍ഡ് പ്രകാരം എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. 8.30 ഓടെ ഇവിഎം വോട്ടെണ്ണുകള്‍ എണ്ണിത്തുടങ്ങും. 9.15 ഓടെ തന്നെ ട്രെന്‍ഡ് മനസിലാകും. ഏപ്രില്‍ 9 നായിരുന്നു സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്.

അപൂര്‍വരാജയോഗം തുടങ്ങി... ഈ രാശിക്കാര്‍ക്കിനി നല്ലകാലം; വെറുതെയിരുന്നാലും പണമെത്തും!
അപൂര്‍വരാജയോഗം തുടങ്ങി... ഈ രാശിക്കാര്‍ക്കിനി നല്ലകാലം; വെറുതെയിരുന്നാലും പണമെത്തും!

79.70 ശതമാനമാണ് സംസ്ഥാനത്ത് മേയ് 1 വരെ രേഖപ്പെടുത്തിയ പോളിംഗ്. ഇന്നലെ വരെയുള്ള സര്‍വീസ് വോട്ടുകള്‍ കൂടി കണക്കിലെടുത്ത് അന്തിമ പോളിംഗ് ശതമാനം പിന്നീട് പുറത്തുവിടും. കേരളത്തോടൊപ്പം അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലേയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തും ഇന്ന് ഫലം പുറത്തുവരും.

Kerala Election Results

കേരളത്തില്‍ ആകെ 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫിന്റെ പത്തോളം സീറ്റില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

ബെംഗളൂരുവിലെ ഡബിൾ ഡക്കർ ഫ്ലൈഓവർ വന്നിട്ടും കാര്യമില്ല; ട്രാഫിക് ബ്ലോക്ക് രാഗിഗുഡ്ഡയിലേക്ക് മാറി..!
ബെംഗളൂരുവിലെ ഡബിൾ ഡക്കർ ഫ്ലൈഓവർ വന്നിട്ടും കാര്യമില്ല; ട്രാഫിക് ബ്ലോക്ക് രാഗിഗുഡ്ഡയിലേക്ക് മാറി..!

മലപ്പുറം ജില്ലയില്‍ പൊന്നാനിയിലും തവനൂരിലും എല്‍ഡിഎഫിനാണ് ലീഡ്. അതേസമയം പാലക്കാട്ടും മഞ്ചേശ്വരത്തും എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. തൃപ്പുണ്ണിത്തുറയില്‍ എല്‍ഡിഎഫിനാണ് ലീഡ്. അമ്പലപ്പുഴയില്‍ ശക്തമായ മത്സരം നടക്കുന്നു എന്നാണ് ആദ്യകാല ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഗ്ലാമര്‍ മണ്ഡലമായ പേരാവൂരില്‍ പോസ്റ്റല്‍ വോട്ടില്‍ സണ്ണി ജോസഫാണ് മുന്നില്‍.

പുതിയൊരു വന്ദേഭാരത് കൂടി എത്തുന്നു; ഡൽഹിക്കാർക്ക് ആശ്വസിക്കാം..യാത്ര സമയം 15 മണിക്കൂറായി കുറയും
പുതിയൊരു വന്ദേഭാരത് കൂടി എത്തുന്നു; ഡൽഹിക്കാർക്ക് ആശ്വസിക്കാം..യാത്ര സമയം 15 മണിക്കൂറായി കുറയും

ആറന്‍മുളയില്‍ വീണ ജോര്‍ജ് പിന്നിലാണ്. ഇവിടെ ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ അബിന്‍ വര്‍ക്കിയാണ് ലീഡ് ചെയ്യുന്നത്. പേരാമ്പ്രയില്‍ ലീഡ് നില മാറി മറിയുകയാണ്. ടിപി രാമകൃഷ്ണനും ഫാത്തിമ തഹ്ലിയയും തമ്മില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ ഏറെക്കുറെ എണ്ണിക്കഴിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

തൃത്താലയില്‍ മന്ത്രി എംബി രാജേഷ് പിന്നിലാണ്. ഇവിടെ വിടി ബല്‍റാം ആണ് മുന്നിട്ട് നില്‍ക്കുന്നത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂര്‍ണ്ണരൂപം പുറത്തുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+