കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ജയിക്കുന്ന മുന്നണി.. കേന്ദ്രത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രഹസ്യാന്വേഷണ വിഭാഗം

  • By
Google Oneindia Malayalam News

കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി കേരളത്തില്‍ നിര്‍ണായക സ്വാധീനം നേടിയേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്തേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

<strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം</strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

ഇതിനിടെ കേരളത്തില്‍ ഏത് മുന്നണി ജയിക്കുമെന്ന റിപ്പോര്‍ട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര വിഭാഗത്തിന് കൈമാറിയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 രണ്ട് നാളുകള്‍

രണ്ട് നാളുകള്‍

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിപരീതമായി ഇത്തവണ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഉറച്ച സീറ്റുകള്‍ എന്ന് മുന്നണികള്‍ക്ക് പറയാനാരുന്ന സീറ്റുകള്‍ പോലും ഇത്തവണ ഇല്ലെന്നതാണ് ശ്രദ്ധേയം.

 അട്ടിമറി

അട്ടിമറി

പല മണ്ഡലങ്ങളിലും മത്സരം പ്രവചനാതീതമാണ്. പുറത്തുവന്ന പല സര്‍വ്വേകളിലും ഇത്തവണ യുഡിഎഫിന് അനുകൂലമായിരിക്കും കാര്യങ്ങള്‍ എന്ന് പ്രവചിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും യുഡിഎഫിന് പ്രതീക്ഷയാണ്.

 ശബരിമല നിര്‍ണായകം

ശബരിമല നിര്‍ണായകം

കൂടാതെ ശബരിമല വിഷയത്തില്‍ ബിജെപിയെക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുക യുഡിഎഫിനാണെന്നും പ്രവചിക്കപ്പെടുന്നുണ്ട്. സര്‍വ്വേക ഫലങ്ങള്‍ പലതും മാറി മറിയുന്നുണ്ടെങ്കിലും കേരളത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അതേസമയം ആര് ജയിക്കും എന്നത് ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.. ജയപരാജയ സാധ്യത വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഒരു മുന്നണികളേയും ബാധിക്കാതിരിക്കാനാണ് റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കുന്നത്.

 ഇടതുപക്ഷത്തിന്

ഇടതുപക്ഷത്തിന്

എന്നാല്‍ സര്‍വ്വേകള്‍ പ്രവചിച്ചത് പോലെ ഇടതുമുന്നണി കനത്ത പരാജയം രുചിക്കില്ലെന്നാണ് അന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍ എന്നാണ് വിവരം. യുഡിഎഫിനാണ് സാധ്യത കൂടുതല്‍. മധ്യ കേരളത്തിലും ഉത്തര കേരളത്തിലും യുഡിഎഫ് മുന്നേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 രാഹുല്‍ ഗാന്ധി ഇഫക്റ്റ്

രാഹുല്‍ ഗാന്ധി ഇഫക്റ്റ്

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്‍റെ മുന്നേറ്റം വര്‍ധിപ്പിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഇഫക്റ്റ്, ശബരിമല വിഷയം, എന്‍എസ്എസ്, സഭാ നിലപാടുകള്‍ എന്നിവയും യുഡിഎഫിന്‍റെ സാധ്യത ഉയര്‍ത്തുന്നു.

 തീവ്ര നിലപാടുകള്‍

തീവ്ര നിലപാടുകള്‍

അതേസമയം ചില തീവ്ര നിലപാടികള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ബിജെപി പല മണ്ഡലങ്ങളിലും പ്രധാന സാന്നിധ്യമാകും. ചില മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ചോര്‍ത്തും.

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

ചില മണ്ഡലങ്ങളില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയുടെ പ്രതീക്ഷ തകര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

പല മണ്ഡലങ്ങളിലും മുസ്ലീം-ക്രിസ്ത്യന്‍ പിന്നോക്ക വോട്ടുകളുടെ ഏകീകരണവും നടക്കും.ശബരിമല വിഷയം ആയുധമാക്കരുതെരുന്ന കമ്മീഷന്‍റെ ഉത്തരവ് മറികടന്ന് അവസാന നിമിഷങ്ങളില്‍ ബിജെപി വിഷയം ഉയര്‍ത്തിപിടിച്ചത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമത്രേ.

 അവസാന നീക്കം

അവസാന നീക്കം

ശബരിമല അവസാന നിമിഷവും ചര്‍ച്ചയാക്കിയത് ഇടതുമുന്നണിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ബിജെപിയുടെ ദേശീയ നേതാക്കള്‍ കേരളത്തില്‍ കൊണ്ടു പിടിച്ച് പ്രചരണത്തിന് ഇറങ്ങിയതും ബിജെപിയെ കേരളത്തില്‍ സജീവമാക്കിയിട്ടുണ്ട്.

 വോട്ട് മറിയും

വോട്ട് മറിയും

അതേസമയം ബിജെപിയയുടെ ആരോപണങ്ങളെ അതേ നിലയില്‍ തന്നെ നേരിടാന്‍ ഇടതുപക്ഷത്തിന് സാധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പല മണ്ഡലങ്ങളിലും വോട്ട് മറിയാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയപ്പും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

<strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ</strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ

English summary
kerala election survey intelligence report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X