എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; റാം ധനേഷിന് ഒന്നാം റാങ്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയിറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റാം ധനേഷിനാണ് ഒന്നാം റാങ്ക്. മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നു, വളരെ സന്തോഷമുണ്ടെന്ന് റാം ഗണേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പിആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്. റാങ്ക് ജേതാവിനെ മന്ത്രി ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു.
ആദ്യത്തെ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്ക്. അശ്വന് എസ് നായര്‍, ശ്രീജിത്ത് എസ്, അതുല്‍ ഗംഗാധരന്, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, റാം കേശവ്, റിതേഷ് കുമാര്‍, റോഷിന് റാഫേല്‍ എന്നിവരാണ് ആദ്യ പത്ത് റാങ്കുകാര്‍.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ മുഹ്സിന് മുഹമ്മദ് അലി (മലപ്പുറം) അനുഷാദ് ജുബിന്‍, അലീന് റീബ ജെയ്ന്‍(കോട്ടയം) എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകാര്‍.
എസ് സി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ഷിബൂസ് പി ഒന്നാം റാങ്ക് നേടി. തൃശൂര്‍ ചെങ്ങലൂര്‍ സ്വദേശി ഋഷികേശവ് വിഎം രണ്ടാം റാങ്ക് കരസ്ഥമാക്കി. എസ് റ്റി വിഭാഗത്തില്‍ കോട്ടയം സ്വദേശി എസ് ആദര്‍ശ് എസ് ഒന്നാം റാങ്കും എറണാകുളം സ്വദേശ് എസ് നമിത രണ്ടാം റാങ്കും കരസ്ഥമാക്കി.
എഞ്ചനീയറിംഗ് പരീക്ഷ ജനകീയവും സുതാര്യവുമാക്കുമെന്ന് മന്ത്രി പൊഫസര്‍ രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1,02,649 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ യോഗ്യത നേടിയ 78,169 പേരുടെ സ്കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. റാങ്ക് ലിസ്റ്റുകള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications