കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; റാം ധനേഷിന് ഒന്നാം റാങ്ക്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയിറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റാം ധനേഷിനാണ് ഒന്നാം റാങ്ക്. മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നു, വളരെ സന്തോഷമുണ്ടെന്ന് റാം ഗണേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പിആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്. റാങ്ക് ജേതാവിനെ മന്ത്രി ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു.

ആദ്യത്തെ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്ക്. അശ്വന്‍ എസ് നായര്‍, ശ്രീജിത്ത് എസ്, അതുല്‍ ഗംഗാധരന്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, റാം കേശവ്, റിതേഷ് കുമാര്‍, റോഷിന്‍ റാഫേല്‍ എന്നിവരാണ് ആദ്യ പത്ത് റാങ്കുകാര്‍.

Engineering Result

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ മുഹ്‌സിന്‍ മുഹമ്മദ് അലി (മലപ്പുറം) അനുഷാദ് ജുബിന്‍, അലീന്‍ റീബ ജെയ്ന്‍(കോട്ടയം) എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകാര്‍.

എസ് സി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ഷിബൂസ് പി ഒന്നാം റാങ്ക് നേടി. തൃശൂര്‍ ചെങ്ങലൂര്‍ സ്വദേശി ഋഷികേശവ് വിഎം രണ്ടാം റാങ്ക് കരസ്ഥമാക്കി. എസ് റ്റി വിഭാഗത്തില്‍ കോട്ടയം സ്വദേശി എസ് ആദര്‍ശ് എസ് ഒന്നാം റാങ്കും എറണാകുളം സ്വദേശ് എസ് നമിത രണ്ടാം റാങ്കും കരസ്ഥമാക്കി.

എഞ്ചനീയറിംഗ് പരീക്ഷ ജനകീയവും സുതാര്യവുമാക്കുമെന്ന് മന്ത്രി പൊഫസര്‍ രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1,02,649 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ യോഗ്യത നേടിയ 78,169 പേരുടെ സ്‌കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. റാങ്ക് ലിസ്റ്റുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

English summary
Education Minister Prof. C Raveendranath Announced Engineering Entrance result. Ram Ganesh of Ernakulam wins first rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X