യൂട്യൂബ് കണ്ട് കുക്കറില്‍ ചാരായം വാറ്റി, മണത്തറിഞ്ഞ് എക്സൈസ് വീട്ടിലെത്തി; ബ്യൂട്ടീഷ്യന് സംഭവിച്ചത്
തിരുവനന്തപുരം: കൊറോണ രോഗബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച വേളയില്‍ നവ മാധ്യമങ്ങളില്‍ നിന്നും വീഡിയോ കണ്ട് മാതൃകയാക്കി വീട്ടില്‍ വച്ച് ചാരായം വാറ്റുന്നതിനിടയില്‍ ബ്യൂട്ടീഷ്യന് അറസ്റ്റിലായി.വെള്ളറട മണത്തോട്ടം പ്ലാങ്കാല പൊറ്റയം വിള വീട്ടില്‍ സിലോമണി മകന് സുമേഷ് (33)നെയാണ് അമരവിള എക്സൈസ് പിടികൂടിയത്. മലയിന്കാവില് ഹായ് എന്ന പേരില്‍ ബ്യൂട്ടി ഷോപ്പ് നടത്തി വരികയാണ് ഇയാള്‍.

മദ്യപനായ പ്രതിയ്ക്ക് ലോക്ക് ഡൗണ്‍ ആയതോട് കൂടി മദ്യഷോപ്പ് പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാതായതോട് കൂടി ചാരായം വാറ്റുന്ന വീഡിയോ കണ്ട് വീട്ടില്‍ കോട ഇട്ട് ചാരായം വാറ്റിയെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരിക്കെയാണ് അമരവിള എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്.ഇയാളുടെ വീട്ടിലെ അടുക്കളയില്‍ നിന്നുമാണ് 2 ലിറ്റര്‍ ചാരായം, പ്രഷര്‍കുക്കര്‍ ഉള്‍പ്പെടയുള്ള വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ അജീഷ് എൽ ആർൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രതീഷ് ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വിജേഷ്, എസ്.എസ്.അനീഷ്, യു.കെ.ലാൽകൃഷ്ണ, അനീഷ് വിജെ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.
ഇതിനിടെ, രാജാക്കാട് മുക്കുടില്‍ ഇലവിന്‍ചുവട് കരയില്‍ ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല പോലീസും, എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ കോടയും 7 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും നാടന്‍ തോക്കും പിടികൂടി. രാജാക്കാട് വാക്കാ സിറ്റി കരയില്‍ വള്ളോംതടത്തില്‍ വീട്ടില്‍ സുഗതന് എന്നയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പാട്ടത്തിന് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിലുള്ള വീട്ടില്‍ നിന്നുമാണ് ഇവ പിടികൂടിയത്.
എക്സൈസ് പാര്‍ട്ടി അബ്കാരി നിയമ പ്രകാരവും, പോലീസ് ആംസ് ആക്ട് പ്രകാരവും സുഗതനെ പ്രതിയാക്കി കേസെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി.ടോമിയുടെയും, പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജോബിയുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി,അടക ബിജുമോന് കെ.സി, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്.ബാലന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ് കെ.എസ്, ശശികുമാര്‍ കെ ആര് , സന്തോഷ് തോമസ്, ലിജോ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, നിഷാദ്.പി.എ എന്നിവര്‍ പങ്കെടുത്തു. ലോക്ക് ഡൌൺ കാലത്ത് വാറ്റു സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് എക്സൈസ് സ്വീകരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications