കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറുകളുടെ മൂല്യ വര്‍ധിത നികുതി (വാറ്റ്) ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാചക വാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് സബ്‌സിഡി സിലിണ്ടറുകളുടെ വിലയില്‍ 42.80 രൂപയുടെ വിലക്കുറവുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ അധികഭാരത്തില്‍ ഇളവ് വരുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വാറ്റ് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Oommen Chandy

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുന്നതിന് രണ്ടു മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും അനാഥാലയങ്ങള്‍ക്കും ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. അതേ സമയം, സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം കൂട്ടിയത് സിപിഎം നടത്തുന്ന സമരംകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനപിന്തുണ ഇല്ലാത്തതുകൊണ്ടാണ് സിപിഎമ്മിന് സമരം അവസാനിപ്പിക്കേണ്ടി വന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരത്തില്‍ ജനപിന്തുണയില്ലാതെ ഇനിയും സമരം നടത്തണോ എന്ന് സിപിഎം ആലോചിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് നിയമനനിരോധനം ഏര്‍പ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം തള്ളി. നിയമന നിരോധനം സര്‍ക്കാറിന്റെ നയമല്ല. ഒഴിവുകള്‍ പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയെടുക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Oommen Chandy said the government has exempted value-added tax (VAT) levied by the state on subsidised gas cylinders. Addressing the press, the chief minister said by exempting VAT, the price per cylinder will drop by an amount less than Rs 50.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X