കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും!!? 14 സീറ്റ് വരെ ബിജെപിക്കെന്ന് എക്‌സിറ്റ് പോള്‍
കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബി ജെ പി നിര്‍ണായക ശക്തിയാകും എന്ന പ്രവചനവുമായി പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ ഡി എഫിന്റെ തുടര്‍ ഭരണം എന്ന ആത്മവിശ്വാസം കേവലം സ്വപ്‌നം മാത്രമായി അവശേഷിക്കും എന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് അവകാശപ്പെടുന്നത്. കേരള നിയമസഭയില്‍ ആകെ 140 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റാണ്.
എല്‍ ഡി എഫിന് 58 മുതല്‍ 68 വരെ സീറ്റ് മാത്രമെ ലഭിക്കൂ എന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ പ്രവചനം. യു ഡി എഫിന് 66 സീറ്റ് മുതല്‍ സീറ്റ് മുതല്‍ 76 സീറ്റ് വരെയാണ് എക്‌സിറ്റ് പോളിലെ പ്രവചനം. അതായത് യു ഡി എഫിന് മുന്‍തൂക്കമുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തേക്കാള്‍ വെറും 5 സീറ്റ് മാത്രമെ അധികം ലഭിക്കൂ. ഇവിടെയാണ് ബി ജെ പിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നിര്‍ണായകമാകുന്നത്.

ബി ജെ പി 10 മുതല്‍ 14 വരെ സീറ്റ് നേടും എന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ പ്രവചനം. ബി ജെ പി നേതാക്കള്‍ പോലും പരാമവധി അഞ്ച് സീറ്റ് വരെയാണ് ലഭിക്കും എന്ന് പറയുന്നത് എന്നുള്ളിടത്താണ് എക്‌സിറ്റ് പോള്‍ പ്രവചനം ശ്രദ്ധേയമാകുന്നത്. മറ്റുള്ളവര്‍ പൂജ്യം മുതല്‍ ഒരു സീറ്റ് വരെ നേടും എന്നും പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോളില്‍ പറയുന്നു. ബി ജെ പി പ്രവചിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണം കൗതുകം നിറഞ്ഞതാണ്.
കേരള നിയമസഭയില്‍ ഇതിന് മുന്‍പ് ഒരു തവണ മാത്രമാണ് അംഗമുണ്ടായത്. 2016 ലെ തിരഞ്ഞെടുപ്പിലായിരുന്നു അത്. എന്നാല്‍ 2021 ല്‍ ആ സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. അതേസമയം ഇന്ന് വന്ന മിക്ക എക്‌സിറ്റ് പോളുകളിലും ശരാശരി മൂന്ന് സീറ്റ് വരെയാണ് ബി ജെ പിക്ക് പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ കാര്യമായ തിരഞ്ഞെടുപ്പ് മുന്നേറ്റം നടത്താന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ്.
വര്‍ഷങ്ങളായി സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ പ്രധാനമായും ദ്വിമുഖ മത്സരത്തില്‍ ഘടനാപരമായ വെല്ലുവിളികള്‍ ഇപ്പോഴും പാര്‍ട്ടി നേരിടുന്നു. തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ വോട്ട് വിഹിതം മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും, എല്‍ഡിഎഫിനെയും യുഡിഎഫിനെയും അപേക്ഷിച്ച് ബിജെപി ഇപ്പോഴും ഒരു ബാഹ്യ കക്ഷിയായിട്ടാണ് കാണപ്പെടുന്നത്.
ഏപ്രില്‍ 9 നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. 140 മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന ഈ തിരഞ്ഞെടുപ്പില്‍ ഏകദേശം 78% വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. വിവിധ പ്രദേശങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം ഇത് പ്രതിഫലിപ്പിച്ചു. പോളിംഗ് പ്രക്രിയയില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക പങ്ക് വഹിച്ച് പോളിംഗ് ശതമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കി. മേയ് നാലിനാണ് വോട്ടെണ്ണല്‍.















Click it and Unblock the Notifications