കേരളത്തില്‍ മത്സരം കടുപ്പമെന്ന് മാട്രിസ്; മുന്‍തൂക്കം യുഡിഎഫിന്, ബിജെപിക്ക് 5 സീറ്റ് വരെ!!
തിരുവന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് മാട്രിസ് സര്‍വേ. ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് മാട്രിസ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്. എങ്കിലും നേരിയ മുന്‍തൂക്കം യു ഡി എഫിന് ലഭിക്കും. ആകെയുള്ള 140 സീറ്റില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 71 സീറ്റാണ്. ഇതില്‍ 70 മുതല്‍ 75 സീറ്റ് വരെ യു ഡി എഫിന് ലഭിക്കും എന്നാണ് മാട്രിസ് പ്രവചനം.
എല്‍ ഡി എഫിന് 60 മുതല്‍ 65 സീറ്റ് വരെ ലഭിക്കും. ബി ജെ പി നയിക്കുന്ന എന്‍ ഡി എ ഇത്തവണ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കും എന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് ബി ജെ പിക്ക് ലഭിക്കും എന്നാണ് സര്‍വേയില്‍ പറയുന്നത്. 2016 ല്‍ ആണ് ആദ്യമായി കേരളത്തില്‍ ബി ജെ പിക്ക് ഒരു സീറ്റ് ലഭിക്കുന്നത്. 2021 ല്‍ ആ സീറ്റ് നഷ്ടമാകുകയും ചെയ്തു.

മാട്രിസ് പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാകും ഇത് എന്നതില്‍ സംശയമില്ല. അതേസമയം സംസ്ഥാനത്ത് മറ്റുള്ളവര്‍ രണ്ട് മുതല്‍ നാല് വരെ സീറ്റ് പിടിക്കും എന്നും മാട്രിസിന്റെ പ്രവചനത്തിലുണ്ട്. 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകദേശം 78.13% വോട്ടര്‍മാരുടെ പോളിംഗ് രേഖപ്പെടുത്തി. ഇത് 2021 നെ അപേക്ഷിച്ച് കൂടുതലാണ് (74.06%).
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനങ്ങളിലൊന്നാണിത്.














Click it and Unblock the Notifications