മധ്യകേരളത്തിലും യുഡിഎഫ് തകർന്നടിയും, സിപിഎം പോലും പ്രതീക്ഷിക്കാത്ത അവിശ്വസനീയ പ്രവചനം
ദില്ലി: ഇടത് അണികളെ ആവേശത്തിലാക്കുന്ന വമ്പന്‍ പ്രവചനമാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഇടത് തരംഗമാണ് ഇന്ത്യ ടുഡെയുടെ പ്രവചനം.
നൂറിന് മുകളില്‍ സീറ്റുകള്‍ ഇടതുപക്ഷം നേടും എന്നാണ് ഇന്ത്യ ടുഡെ പ്രവചിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ആര് നേടുമെന്നതും ഇന്ത്യ ടുഡെ വിശദമായി തന്നെ പ്രവചിച്ചിട്ടുണ്ട്. സര്‍ഫേ ഫലം അറിയാം

അവിശ്വസനീയ പ്രവചനം
കേരളത്തില്‍ ഇടതുപക്ഷം പോലും കണക്ക് കൂട്ടാത്ത തരത്തിലുളള പ്രവചനം ആണ് ഇന്ത്യ ടുഡെ- ആക്‌സസ് എക്‌സിറ്റ് പോള്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. ആകെ 140 സീറ്റുകള്‍ ഉളള കേരളത്തില്‍ 104 മുതല്‍ 120 വരെ സീറ്റുകള്‍ ആണ് ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 20-30 എന്നതിലേക്ക് കൂപ്പ് കുത്തും. എന്‍ഡിഎയ്ക്ക് 02 സീറ്റും മറ്റുളളവര്‍ക്ക് 0-2 സീറ്റും ഇന്ത്യ ടുഡെ പ്രവചിക്കുന്നു.

മേഖല തിരിച്ചുളള പ്രവചനം
എല്‍ഡിഎഫിന് 47 ശതമാനം വോട്ട് ലഭിച്ചേക്കും. അതേസമയം യുഡിഎഫിന് ലഭിക്കുക 38 ശതമാനം വോട്ട് ആയിരിക്കും. എന്‍ഡിഎയ്ക്ക് 12 ശതമാനം വോട്ടും മറ്റ് പാര്‍ട്ടികള്‍ക്ക് 3 ശതമാനം വോട്ടും ലഭിക്കും എന്നാണ് ഇന്ത്യ ടുഡെയുടെ പ്രവചനം. മേഖല തിരിച്ചുളള പ്രവചനവും ഇന്ത്യ ടുഡെ നടത്തിയിട്ടുണ്ട്. മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാണ് പ്രവചനം.

യുഡിഎഫിന് തിരിച്ചടി
മലബാര്‍ മേഖലയില്‍ ആകെ 63 നിയമസഭാ സീറ്റുകള്‍ ആണുളളത്. മലബാര്‍ ഇടതുപക്ഷം തൂത്ത് വാരും എന്നാണ് സര്‍വ്വേ ഫലം. 46 സീറ്റുകള്‍ ആണ് ഇടതുപക്ഷം നേടാന്‍ സാധ്യത. 47 ശതമാനം വോട്ടും മലബാറില്‍ എല്‍ഡിഎഫ് നേടും. യുഡിഎഫിന് 17 സീറ്റുകള്‍ ആണ് ലഭിക്കുക. 41 ശതമാനം വോട്ടും ലഭിക്കും. എന്‍ഡിഎയ്ക്ക് സീറ്റൊന്നുമില്ല. 10 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചേക്കും.

മധ്യകേരളത്തിലും തകർച്ച
മധ്യകേരളത്തില്‍ ഉളളത് 29 സീറ്റുകള്‍ ആണ്. മധ്യകേരളവും ചുവക്കും എന്നാണ് ഇന്ത്യ ടുഡെയുടെ സര്‍വ്വേ പറയുന്നത്. മധ്യകേരളം പൊതുവേ യുഡിഎഫിനൊപ്പമാണ് നില്‍ക്കാറുളളത്. എന്നാല്‍ യുഡിഎഫ് കോട്ടകളെല്ലാം തകര്‍ന്നേക്കും എന്നുളള സൂചനയാണ് സര്‍വ്വേ ഫലം തരുന്നത്. മധ്യകേരളത്തില്‍ 22 സീറ്റുകളും 46 ശതമാനം വോട്ടും ഇടതുപക്ഷം നേടിയേക്കും.

ഇടത് തേരോട്ടം
അതേസമയം യുഡിഎഫിന് മധ്യ കേരളത്തില്‍ 5 സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യത. 37 ശതമാനം വോട്ട് യുഡിഎഫിന് ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് മധ്യകേരളത്തിലും സീറ്റുകളൊന്നും ലഭിച്ചേക്കില്ല. അതേസമയം 12 ശതമാനം വോട്ട് ലഭിക്കാന്‍ സാധ്യത ഇന്ത്യ ടുഡെ പ്രവചിക്കുന്നു. മധ്യകേരളത്തില്‍ മറ്റുളളവര്‍ക്ക് 2 സീറ്റുകളും 5 ശതമാനം വോട്ടും ഇന്ത്യ ടുഡെ പ്രവചിക്കുന്നു.

തെക്കന്‍ കേരളവും ചുവക്കും
തെക്കന്‍ കേരളത്തില്‍ 48 സീറ്റുകള്‍ ആണുളളത്. തെക്കന്‍ കേരളവും ചുവക്കും എന്നാണ് ഇന്ത്യ ടുഡെയുടെ സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 44 സീറ്റുകളിലും ആധിപത്യം നേടാനാവും. 47 ശതമാനം വോട്ടും ഇടത് പക്ഷം തെക്ക് നിന്ന് പെട്ടിയിലാക്കും. യുഡിഎഫിന് വെറും നാല് സീറ്റാണ് തെക്കന്‍ കേരളത്തിലെ പ്രവചനം. 35 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് തെക്കന്‍ കേരളത്തില്‍ പൂജ്യം സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റുളളവര്‍ക്കും തെക്ക് സീറ്റൊന്നും ലഭിച്ചേക്കില്ല.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications