യുഡിഎഫ് മൂക്ക് കുത്തി വീഴുമെന്ന് ഇന്ത്യ ടുഡെ- മൈ ആക്‌സിസ് സര്‍വ്വേ, എൽഡിഎഫിന് 100 മേലെ സീറ്റ്
ദില്ലി: കേരളത്തില്‍ ഇടതുപക്ഷം നൂറിന് മുകളില്‍ സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡെ- മൈ ആക്‌സിസ് സര്‍വ്വേ ഫലം. സിപിഎം നയിക്കുന്ന ഇടത് പക്ഷം 104 മുതല്‍ 120 സീറ്റ് നേടി അധികാരത്തില്‍ വരും എന്നാണ് ഇന്ത്യ ടുഡെ- മൈ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് തകരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 20 മുതല്‍ 30 സീറ്റുകള്‍ വരെ മാത്രമേ യുഡിഎഫിന് ലഭിക്കൂ എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
Recommended Video
ഇതുവരെ നാല് ദേശീയ ചാനലുകളുടെ സര്‍വ്വേകള്‍ ആണ് കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യ ടുഡെ- മൈ ആക്‌സിസ് മാത്രമാണ് നൂറിന് മുകളില്‍ സീറ്റ് ഇടതുപക്ഷം നേടും എന്ന് പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷം നടത്തിയ വിലയിരുത്തല്‍ പ്രകാരം ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ ഉറപ്പായും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാവുകയാണ് എങ്കില്‍ 100ന് മുകളില്‍ സീറ്റ് ലഭിക്കും എന്നാണ് സിപിഎം വിലയിരുത്തുന്നത്.

ബിജെപിക്ക് കേരളത്തില്‍ 2 സീറ്റ് വരെ ലഭിച്ചേക്കാം എന്നാണ് ഇന്ത്യ ടുഡെ- മൈ ആക്‌സിസ് സര്‍വ്വേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളും ഇന്ത്യ ടുഡെ പ്രവചിച്ചിരിക്കുകയാണ്. 28,124 ആണ് ഇന്ത്യ ടുഡെ- മൈ ആക്‌സിസ് സര്‍വ്വേയിലെ സാംപിള്‍ സൈസ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്നാണ് ഇന്ത്യ ടുഡെ വിലയിരുത്തുന്നത്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications