ഏഷ്യാനെറ്റ് സര്‍വേയും ഉറപ്പിക്കുന്നു ഇടത് തുടര്‍ഭരണം: 86 വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും
കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വെ. 77 മുതല്‍ 86 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുഡിഎഫ് നിലവിലെ സ്ഥിതി മെച്ചപ്പെടുത്തി 52 മുതല്‍ 61 വരെ സീറ്റുകള്‍ നേടും. അതേസമയം ബിജെപി നിലവില ഒറ്റ സീറ്റില്‍ നിന്നും രണ്ട് മുതല്‍ 5 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വെ അവകാശപ്പെടുന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കാമെന്ന ശ്രദ്ധേയമായ പ്രവചനവും സര്‍വെ നടത്തുന്നുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളിലും ഇടതിനാണ് മേല്‍ക്കൈ എന്നും സര്‍വെ അവകാശപ്പെടുന്നു.
വോട്ട് ശതമാനനത്തിലും ഇടത് മുന്നണിക്ക് തന്നെയാണ് മുന്‍തൂക്കം. 42 ശതമാനം വോട്ടുകള്‍ ഇടത് മുന്നണി നേടും. യുഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടുമാണ് ലഭിക്കുക. എറണാകുളവും മലപ്പുറവും മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നല്‍കുന്നത്. കോട്ടയത്ത് ബലാബലമാണ്. ബാക്കിയുള്ള എല്ലാ ജില്ലകളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമെന്നും സര്‍വെ അവകാശപ്പെടുന്നു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
മലബാറിലെ 60 സീറ്റുകളിൽ എൽഡിഎഫ് 35 മുതൽ 38 സീറ്റ് വരെ നേടും. യുഡിഎഫിന് ഇവിടെ 21 മുതല്‍ 24 വരെ സീറ്റാണ് കല്‍പ്പിക്കുന്നത്. ബിജെപിക്ക് ഒന്ന് മുതല്‍ രണ്ട് വരെ സീറ്റിനും സാധ്യതയുണ്ട്. എല്‍ഡിഎഫ്-43, യുഡിഎഫ് 38, എന്‍ഡിഎ 17 എന്നിങ്ങനെയാണ് മലബാറിലെ വോട്ടിങ് ശതമാനം. മധ്യകേരളത്തിൽ 41 സീറ്റുകളിൽ മുൻതൂക്കം യുഡിഎഫിനാണ്. 20 മുതൽ 23 വരെ സീറ്റ് യുഡിഎഫിന് ലഭിച്ചേക്കും. 41 ശതമാനം വോട്ടും യുഡിഎഫ് മധ്യകേരളത്തില്‍ നേടും.

എല്‍ഡിഎഫിന് 18 മുതല്‍ 21 വരെ സീറ്റിനാണ് സാധ്യത. വോട്ടിങ് ശതമാനം 39. എൻഡിഎക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കപ്പെടുന്നത്. 15 ശതമാനമാണ് വോട്ട് വിഹിതം. തെക്കന്‍ കേരളത്തിലെ 39 സീറ്റുകളില്‍ ഇത്തവണയും ഇടതുപക്ഷം മുന്നിട്ട് നില്‍ക്കുമെന്നും സര്‍വെ പറയുന്നു. 42 ശതമാനം വോട്ട് വിഹിതത്തോടെ 24 മുതൽ 27 സീറ്റ് വരെ ഇടതിന് ലഭിക്കും. യുഡിഎഫിന് 11 മുതൽ 17 സീറ്റ് വരെയാണ്. ബിജെപി ഇവിടെ രണ്ട് സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വെ അവകാശപ്പെടുന്നു.












Click it and Unblock the Notifications