Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പിണറായി വിജയന്‍ ചരിത്രം തിരുത്തും: ഇടതിന് തുടര്‍ ഭരണമെന്ന് റിപ്പോര്‍ട്ടര്‍ സര്‍വേയും

തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി-പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേ. എല്‍ഡിഎഫ് 72 മുതല്‍ 79 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. പ്രതിപക്ഷ കക്ഷിയായ യുഡിഎഫിന് 60 മുതല്‍ 66 സീറ്റുകള്‍ വരെ ലഭിക്കുകയുള്ളുവെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. അതേസമയം. ബിജെപി പരമാവധി മൂന്ന് സീറ്റുകള്‍ നേടിയേക്കാം. ചിലപ്പോള്‍ അവര്‍ സീറ്റൊന്നും നേടാന്‍ സാധ്യതയില്ലെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. സ്വതന്ത്രര്‍ പരമാവധി ഒരു സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു.

എല്‍ഡിഎഫിന് 42% വോട്ടും യുഡിഎഫിന് 39% വോട്ടും ബിജെപിക്ക് 18 % വോട്ടും ലഭിക്കും. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 20 മുതല്‍ 24 വരെ സീറ്റ് ലഭിക്കും. ബിജെപിയുടെ സാധ്യത 0-1 ആണ്. അതേസമയം വോട്ടിങ് ശതമാനത്തില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. എല്‍ഡിഎഫ് - 42 %, യുഡിഎഫ് - 39 %, ബിജെപി - 16 % എന്നിങ്ങനെയാണ് വടക്കന്‍ കേരളത്തിലെ വോട്ടിങ് ശതമാനം.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

 rallydf

മധ്യകേരളത്തില്‍ ഇടതിനാ മുന്‍തൂക്കം. എലര്‍ഡിഎഫ് 24 മുതല്‍ 27 വരെ സീറ്റുകള്‍ നേടിയേക്കാം. യുഡിഎഫിന് 20 മുതല്‍ 22 ഉം ബിജെപിക്ക് പരമാവധി ഒരു സീറ്റും ലഭിച്ചേക്കാം. എല്‍ഡിഎഫ്- 42, യുഡിഎഫ് - 40, ബിജെപി - 17, മറ്റുള്ളവര്‍ - 1 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 25 മുതല്‍ 30 വരെ സീറ്റാണ് പ്രവചിക്കുന്നത്. യുഡിഎഫ് 19 മുതല്‍ 22 വരെ സീറ്റും ബിജെപി പൂജ്യം മുതല്‍ ഒന്ന് വരെ സീറ്റും നേടിയേക്കാമെന്നും റിപ്പോര്‍ട്ടര്‍ ടിവി സര്‍വെ പറയുന്നു.

നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+