ഇടത് കോട്ടകൾ തകരും..വടക്കൻ കേരളം യുഡിഎഫിനൊപ്പം.. 35 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേ
തിരുവനന്തപുരം; കാസർഗോഡ് കണ്ണൂർ, വയനാട്,മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ കേരളത്തിൽ ആകെ 60 മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍3 7 സീറ്റുകളും നേടി എൽഡിഎഫായിരുന്നു മേഖലയിൽ ആധിപത്യം നേടിയത്. യുഡിഎഫിന് ലഭിച്ചതാകട്ടെ 23 സീറ്റുകളും.
എന്നാൽ ഇത്തവണ മധ്യകേരളം യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് മനോരമ ന്യൂസ് വിഎംആർ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്

കഴിഞ്ഞ തവണ ലഭിച്ചത്
കാസർഗോഡ് 2,കണ്ണൂരും കോഴിക്കോടും മൂന്ന് സീറ്റ് വീതവും വയനാട് 1 , പാലക്കാട് 3, മലപ്പുറത്ത് 12 എന്നിങ്ങനെയായിരുന്നു 2016 ൽ യുഡിഎഫ് വിജയിച്ച സീറ്റുകൾ.എന്നാൽ ഇത്തവണ മലബാർ യുഡിഎഫിനൊപ്പം വൻ വിജയം കൊയ്യുമെന്നാണ് മനോരമ ന്യസ് സർവ്വേ പ്രവചിക്കുന്നത്.

കാസർഗോഡ് മൂന്ന്
കാസർഗോഡ് മൂന്ന് സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ നേടിയ കാസർഗോഡും മഞ്ചേശ്വരവും കൂടാതെ ഉദുമയിലും യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവ്വേ പറയുന്നു. കണ്ണൂരിലെ ആകെയുള്ള 11 മണ്ഡലങ്ങളിൽ ഏഴ് സീറ്റിൽ എൽഡിഎഫും നാല് സീറ്റിൽ യുഡിഎഫും എന്നാണ് ഫലം.

വോട്ട് ശതമാനം ഇങ്ങനെ
45.98 ശതമാനം വോട്ട് എൽഡിഎഫും 37 ശതമാനം വോട്ട് യുഡിഎഫിനും ഇവിടെ ലഭിക്കും. 2016 ൽ ലഭിച്ച അഴിക്കോടും ഇരിക്കൂറും പേരാവൂരും കൂടാതെ കടന്നപ്പള്ളി രാമചന്ദ്രന്റെ കണ്ണൂരിൽ സതീശൻ പാച്ചേനി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

കോഴിക്കോട് അട്ടിമറി
കോഴിക്കോട് വൻ തിരിച്ചടി എൽഡിഎഫിന് സംഭവിക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 13 സീറ്റുകളുള്ള ജില്ലയിൽ ഇത്തവണ 9 സീറ്റും യുഡിഎഫ് നേടുമെന്നും എൽഡിഎഫ് നാല് സീറ്റിലേക്ക് ഒതുങ്ങുമെന്നുമാണ് സർവ്വേ ഫലം.
വടകരയും ബാലുശ്ശേരിയും ഉല്‍പ്പടെയുള്ള ജില്ലയിലെ ഇടത് കോട്ടകൾ എല്ലാം തന്നെ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

സീറ്റുകൾ ഇങ്ങനെ
നാദാപുരത്ത് അട്ടിമറിയെന്നാണ് എക്സിറ്റ് പോളിലെ പ്രവചനം.കൊയിലാണ്ടിയിലും യുഡിഎഫിനാണ് വിജയം പ്രവചിക്കുന്നത്. ബേപ്പൂർ, കുന്നമംഗലം, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നീ സീറ്റുകളിലും യുഡിഎഫിന്റെ വിജയമാണ് പ്രവചിക്കുന്നത്.

പാലക്കാട് ജില്ലയിൽ
അതേസമയം വോട്ട് വ്യത്യാസം വളരെ നേരിയതായിരിക്കും. എൽഡിഎഫിന് 40.11 ശതമാനം വോട്ടും യുഡിഎഫിന് 40.37 ശതമാനവുമാണ് പ്രവചിക്കുന്നത്.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ തവണത്തേതിന് സമാനമായിരിക്കും ഇത്തവണയും യുഡിഎഫിന് ലഭിക്കുന്ന സീറ്റുകൾ. ജില്ലയിൽ 12 സീറ്റുകളാണ് ഉള്ളത്.
Recommended Video

മലപ്പുറത്ത് ഇങ്ങനെ
2016 പാലക്കാട്, തൃത്താല മണ്ണാർക്കാട് മണ്ഡലങ്ങളായിരുന്നു യുഡിഎഫിന് ലഭിച്ചത്. 9 സീറ്റുകളായിരുന്നു ഇടതുമുന്നണി ജയിച്ചത്.
ഇത്തവണയും ഈ സീറ്റുകൾ യുഡിഎഫ് നിലനിർത്തും. വയനാടിൽ മൂന്ന് സീറ്റിലും വിജയം നേടാൻ സാധിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. മലപ്പുറത്ത് 13 സീറ്റുകൾ വരെയും പ്രവചിക്കുന്നുണ്ട്.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications