Kerala Exit Poll Result: എല്‍ഡിഎഫിന് പൂജ്യം, എന്‍ഡിഎക്ക് മൂന്ന് സീറ്റ്..എബിപി-സി വോട്ടര്‍ സര്‍വേ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. യു ഡി എഫിന് 17-19 സീറ്റും എന്‍ ഡി എക്ക് 1-3 സീറ്റുമാണ് എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. 2019 ല്‍ എല്‍ ഡി എഫിന് ഒരു സീറ്റായിരുന്നു ലഭിച്ചത്. ആ സീറ്റും ഇത്തവണ നഷ്ടപ്പെടും എന്നാണ് സര്‍വേയില്‍ പറയുന്നത്.
കേരളത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന പ്രവചനം വിചിത്രമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമെ ലഭിച്ചിരുന്നുള്ളൂ എങ്കിലും ബാക്കിയെല്ലാ സീറ്റുകളും യുഡിഎഫിനായിരുന്നു. എന്നാല്‍ എല്‍ ഡി എഫിന്റെ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോകും എന്നാണ് എബിപി സീ വോട്ടര്‍ സര്‍വേ പറയുന്നത്.

ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കും എന്നായിരുന്നു ബി ജെ പിയുടെ പ്രവചനം. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബി ജെ പി ഏറെ പ്രതീക്ഷ വെക്കുന്നത്. സംസ്ഥാനത്ത് 16 സീറ്റിലാണ് ബി ജെ പി മത്സരിച്ചത്. നാല് സീറ്റില്‍ ബി ഡി ജെ എസ് ആണ് മത്സരിച്ചത്.













Click it and Unblock the Notifications