Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് ഒരേയൊരു ദേശീയ ഏജന്‍സി: 80 വരെ സീറ്റുകള്‍ പിടിക്കും

ബംഗാളില്‍ എട്ടാംഘട്ട പോളിങും പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. ദേശീയ ഏജന്‍സികള്‍ സംസ്ഥാന അടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ പുറത്ത് വിടുമ്പോള്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം പതിവില്‍ നിന്നും വ്യത്യസ്തമായി മണ്ഡലം അടിസ്ഥാനത്തിലുള്ള സര്‍വേ ഫലമാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ആര് അധികാരത്തില്‍ എത്തുമെന്നുള്ള സര്‍വെ ഫലം ഇതുവരെ പ്രവചിക്കാന്‍ കൈരളി, റിപ്പോര്‍ട്ട് ഒഴികേയുള്ള മലയാള ചാനലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ദേശീയ ചാനലുകളില്‍ കേരളത്തിലെ സാധ്യതകള്‍ സംന്ധിച്ചുള്ള പ്രവചനം ആദ്യ ദിനം പൂര്‍ത്തിയാക്കി. 11 ദേശീയ ഏജന്‍സികളുടേതായി ഇതുവരെ പുറത്ത് വന്ന സര്‍വേകളില്‍ 10 ഉം കേരളത്തില്‍ ഇടത് തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ ഒരു ഏജന്‍സി മാത്രം യുഡിഎഫിനാണ് വിജയ സാധ്യത കാണുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

തുടര്‍ഭരണമെന്ന്

തുടര്‍ഭരണമെന്ന്

ദേശീയ ഏജൻസികളുടെ കേരളത്തിലെ എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്ത് വന്നപ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നൂറിന് മുകളില്‍ സീറ്റ് നേടി അധികാരം പിടിക്കുമെന്നാണ് രണ്ട് ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രകാരം,എൽഡിഎഫ്: 104-120 , യുഡിഎഫ്: 20-36, എൻഡിഎ: 0-2 എന്നാണ് കണക്ക്.

ന്യൂസ് എക്‌സ് - ടുഡേയ്‌സ് ചാണക്യ

ന്യൂസ് എക്‌സ് - ടുഡേയ്‌സ് ചാണക്യ

ഇടതിന് നൂറിലേറെ സീറ്റ് പ്രവചിക്കുന്ന മറ്റൊരു സര്‍വെ ന്യൂസ് എക്‌സ് - ടുഡേയ്‌സ് ചാണക്യയാണ്. എൽ ഡി എഫ് 93-111 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്നാണ് ഇവരുടെ സര്‍വെ അവകാശപ്പെടുന്നത്. യു ഡി എഫിന് 26-44 സീറ്റ് പ്രവചിക്കുമ്പോള്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ബിജെപി 0-6 സീറ്റ് നേടുമെന്നാണ് പ്രവചനം.

യുഡിഎഫ് എന്ന്

യുഡിഎഫ് എന്ന്

എന്നാല്‍ ഈ സര്‍വേകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സര്‍വേ റിപ്പോര്‍ട്ടാണ്ഹിന്ദി ചാനലായ ഡിബി ലൈവിന് വേണ്ടി സർവേ നടത്തിയ ഇലക്റ്റ് ലൈൻ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിനെ പരാജയപ്പെടുത്തി യുഡിഎഫ് അധികാരത്തില്‍ തിരിച്ച് വരുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

74-80 വരെ സീറ്റുകള്‍

74-80 വരെ സീറ്റുകള്‍

ദേശീയ ഏജന്‍സികളുടെ സര്‍വേയില്‍ കേരളത്തില്‍ ഭരണമാറ്റം പ്രവചിക്കുന്ന ഒരേയൊരു സര്‍വേയും ഇതാണ്. യു ഡി എഫ് 74-80 വരെ സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. അതേസമയം എൽ ഡി എഫ് 54-61 സീറ്റുകളിലേക്ക് ഒതുങ്ങും. എന്നാല്‍ ബിജെപി നിലവിലേതില്‍ നിന്നും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ചാന്‍സുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ സീറ്റുകള്‍ അവര്‍ സംസ്ഥാനത്ത് നേടിയേക്കാമെന്നാണ് പ്രവചനം.

മറ്റ് സര്‍വേകള്‍

മറ്റ് സര്‍വേകള്‍

അതേസമയം കേരളത്തെ സംബന്ധിച്ചുള്ള മറ്റ് സര്‍വേകള്‍ ഇപ്രകാരമാണ്.

ഇന്ത്യ എഹെഡ്‌
എൽ ഡി എഫ് : 72-79, യു ഡി എഫ്: 60-66 ,ബിജെപി: 0-3

ഏഷ്യ ഇലക്റ്റ് - സിബിഎക്‌സ്
എൽ ഡി എഫ് 76, യു ഡി എഫ് 61, എൻ ഡി എ 3

ടൈംസ്‌ നൗ - സീ വോട്ടർ
എൽ ഡി എഫ് 74, യു ഡി എഫ് 65, ബിജെപി 01,

എ ബി പി
എൽഡിഎഫ്: 71-77, യുഡിഎഫ് 62-68, എൻ ഡി എ: 0 - 2

പൊളിറ്റിക് മാർക്കർ

പൊളിറ്റിക് മാർക്കർ

പൊളിറ്റിക് മാർക്കർ
എൽ ഡി എഫ് 73-78, യു ഡി എഫ് 60-65, ബിജെപി 0-2

പേട്രിയോട്ടിക് വോട്ടർ
എൽ ഡി എഫ് 86, യു ഡി എഫ് 49, ബിജെപി 04 ,മറ്റുള്ളവർ 01

ഇന്ത്യ ന്യൂസ്
എൽഡിഎഫ്: 64-76, യുഡിഎഫ്: 61-71, ബിജെപി: 2-4

സിഎൻഎക്‌സ് - റിപ്പബ്ലിക്
എൽഡിഎഫ്: 72-80, യുഡിഎഫ്: 58-64, എൻഡിഎ: 1-5

നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Exit poll survey of abp news | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+