കേരളം വറചട്ടി; നാല് ദിവസം കൂടി ഉഷ്ണതരംഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് കൂടും. നാല് ദിവസം ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ചൂട് നാല്‍പ്പത് ഡിഗ്രി മുകളിലേക്ക് ഉയരുമെന്നും അതിനാല്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാതം ഏല്ക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മെയ് രണ്ടാം തീയ്യതിയോടെ മഴ പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തില്‍ മെയ് ആറ് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ട് കേന്ദ്രങ്ങലില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 40 ഡിഗ്രിയിലധികം ചൂടുണ്ടാകുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലാകുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. എന്നാല്‍ തീരദേശ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി 37 ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ടായാലും ഈ അവസ്ഥയായി പരിഗണിക്കും. സൂര്യാതപ മേല്ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications