കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി, ആദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ നേപ്പാളിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.

സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എൽ ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

auto

സർക്കാർ 24 കോടി രൂപയാണ് കെ.എ.എല്ലിന് നൽകിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നൽകും. എല്ലാ ജില്ലകളിലും വനിതകൾക്ക് ഇ-വാഹനം നൽകുന്ന പദ്ധതിക്ക് രൂപം നൽകും. വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേർക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകൾക്ക് സ്വയം തൊഴിൽ നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സർക്കാർ നയം. കെ.എം.എം.എല്ലിൽ ആധുനിക ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതുവഴി വർഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കായി നൽകി തുടങ്ങിയതായും മന്ത്രി അറിയിച്ചു. ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ , റിയാബ് ചെയർമാൻ ശശിധരൻ നായർ, കെ.എ.എൽ എം.ഡി. എ. ഷാജഹാൻ, മാനേജർ പി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖല സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ നിന്ന് 100 ഇ-ഓട്ടോ വാങ്ങുമെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം എ നാസറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇലക്ട്രിക്ക് ഓട്ടോ വാങ്ങാനുള്ള താല്‍പര്യം അറിയിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് തൊഴില്‍ സംരംഭം ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകള്‍ വാങ്ങുന്നത്. ഇ ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും.

English summary
Kerala exporting electric 25 auto rikshaws to Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X