Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് പോലെയാകും കേരളം: വിഴിഞ്ഞം ചില്ലറക്കളിയല്ല, ആദ്യ പണി കിട്ടുക ശ്രീലങ്കയ്ക്ക്, കോടികളുടെ ലാഭം

തീരുവനന്തപുരം: കേരളക്കരയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ സ്വപ്നം ഇന്ന് വിഴിഞ്ഞം തുറമുഖത്ത് തീരമണിഞ്ഞിരിക്കുകയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നല്‍കികൊണ്ടാണ് വിഴിഞ്ഞം സ്വീകരിച്ചത്. നാളെയാണ് ട്രയല്‍ റണ്‍.

കപ്പലില്‍ നിന്നും 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട സാൻ ഫെർണാണ്ടോ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ വികസന കുതിപ്പില്‍ വിഴിഞ്ഞം നിർണ്ണായക ഘടകമായി മാറിയേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

vizhinjam-port

മദർ പോർട്ടുകളുടെ പ്രാധാന്യം

യു എ ഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ വികസന മുന്നറ്റത്തില്‍ നിർണായകമായത് അവിടുത്തെ മദർ പോർട്ടുകളാണ്. സാമ്പത്തികമായി ഒരു കാലത്ത് ഒന്നുമല്ലാതായിരുന്ന രാജ്യങ്ങള്‍ വലിയ തോതില്‍ സാമ്പത്തികമായി കരുത്താർജ്ജിച്ചതിന് പിന്നില്‍ ഇത്തരം തുറമുഖങ്ങള്‍ക്ക് നിർണ്ണായക പങ്കുള്ളതായി കാണാന്‍ സാധിക്കും.

ചൈനയില്‍ നിന്നും അതിവേഗത്തില്‍ സാധനങ്ങള്‍ ലോക രാഷ്ട്രങ്ങളിലേക്ക് ഒഴുകുന്നത് ആ രാജ്യത്തിന് ചുറ്റുമുള്ള മദർ പോർട്ടുകള്‍ വഴിയാണ്. സിംഗപ്പൂരിന്റെ ജി ഡി പിയുടെ മുഖ്യ ഭാഗവും യു എ ഇയെ ലോക വ്യാപാര രംഗത്ത് ശ്രദ്ധേയമാക്കിയതും ഇത്തർ മദർപോർട്ടുകള്‍ തന്നെ. വിഴിഞ്ഞം പ്രവർത്തന ക്ഷമമായതോടെ അത്തരത്തിലുള്ള വികസനമാണ് കേരളവും സ്വപ്നം കാണുന്നത്.

ദുബായ് പോലാകുമോ കേരളം

വിഴിഞ്ഞം വഴി ദുബായ് പോലെയോ സിംഗപ്പൂർ പോലെയോ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന തീരമായി മാറുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അതിലേക്ക് എത്തണമെങ്കില്‍ കാര്യങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. അത്തരത്തില്‍ പ്രവർത്തിച്ച് വിജയം കൈവരിച്ചതിന്റെ ഉദാഹരണങ്ങള്‍ ഏഷ്യയില്‍ തന്നെ വിഴിഞ്ഞത്തിന് മുന്നിലുണ്ട്.

ഇന്ത്യന്‍ സമ്പദ് ഘടന ലോകത്തെ അഞ്ചാമത്തെ ശക്തിയാണെങ്കിലും സമുദ്ര വ്യാപാര രംഗത്തെ ഇന്ത്യന്‍ പങ്കാളിത്തം നാമമാത്രമാണ്. 13 വൻകിട തുറമുഖങ്ങളും 150ലധികം ചെറുകിട തുറമുഖങ്ങളും രാജ്യത്തുണ്ടെങ്കിലും അയൽ രാജ്യമായ ശ്രീലങ്ക പോലും സമുദ്ര രംഗത്ത് കൈവരിച്ച നേട്ടം പോലും ഇന്ത്യക്ക് സാധ്യമായിരുന്നില്ല.

രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും കടല്‍ വഴിയാണ് എത്തുന്നതെങ്കിലും വലിയ തുറമുഖങ്ങളുടെ അഭാവം എക്കാലും ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. ഇതിന്‍ പരിഹാരം എന്ന നിലയിലാണ് കേരളത്തിലെ വിഴിഞ്ഞത്തും മഹാരാഷ്ട്രയിലെ വാധവനിലും വൻകിട കണ്ടെയ്നർ ട്രാൻ്സ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്.

കൊളംബോ, ദുബായ്, സിങ്കപ്പൂർ

കൊളംബോ, ദുബായ്, സിങ്കപ്പൂർ, സലാല എന്നിങ്ങനെയുള്ള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ മുഖേനയാണ് ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ പ്രധാനമായും വരുന്നത്. 10,000 മുതൽ 20,000 ടിഇയു കണ്ടെയ്നർ ശേഷിയുള്ള വലിയ തുറമുഖങ്ങളാണ് ഈ രാജ്യത്തുള്ളത്. ഇവിടെ ഇറക്കുന്ന ചരക്കുകള്‍ ചെറിയ കപ്പലുകളില്‍ കയറ്റിയായിരുന്നു ഇന്ത്യയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.

ഇത്തരത്തില്‍ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ വഴിയുള്ള ചരക്ക് നീക്കത്തിനായി പ്രതിവർഷം 3,000 കോടിയിലധികം രൂപയുടെ ചെലവ് ഇന്ത്യയ്ക്കുണ്ട്. ചരക്ക് നീക്കത്തിലെ കാലതാമസം വേറേയും. എന്നാല്‍ വിഴിഞ്ഞം മദർ പോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തുകയും അത് വലിയ ലാഭത്തിനും വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖം വരുന്നതോടെ വലിയ തിരിച്ചടി നേരിടുക കൊളംബോ തുറമുഖമാണ്. കൊളംബോ നിലവില്‍ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിൽ 40 ശതമാനവും ഇന്ത്യയിലേക്കുള്ളതാണ്. അന്താരാഷ്ട്ര കപ്പൽപാതയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം എന്നതും വിഴിഞ്ഞതിന്റെ അനുകൂല ഘടകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+