കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ പെയ്തിട്ടും കാര്യമില്ല... വൈദ്യുതി നിയന്ത്രണമുണ്ടാകും....750 മെഗാവാട്ടിന്റെ കുറവെന്ന് മന്ത്രി

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇത്തവണ കനത്ത മഴ പെയ്തിട്ടും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിലും ടസ്സം നേരിട്ടെന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 750 മെഗാവാട്ടിന്റെ കുറവാണ് കേരളം നേരിടുന്നത്. ഇതുവച്ച് മുന്നോട്ട് പോകാനാവില്ല. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, മാട്ടുപ്പെട്ടി, തുടങ്ങിയ പവര്‍ ഹൗസുകള്‍ തകരാറിലാണ്. കുത്തുങ്കല്‍, ഇരുട്ടുകാനം പോലുള്ള സ്വകാര്യ പവര്‍ഹൗസുകളും ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നെന്നും മന്ത്രി പറഞ്ഞു.

1

അതേസമയം അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. എന്നാല്‍ പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇതുകൊണ്ട് കാര്യമില്ല. പല സ്ഥലത്തെയും ടണലുകളില്‍ ചെളിയടിഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യാതെ പവര്‍ ഹൗസുകളൊന്നും പ്രവര്‍ത്തിപ്പിക്കാനാവില്ല. ഇത് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നാണ് കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞത്. ഉടനടി ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും മന്ത്രി എംഎം മണി പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു.

ബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

കര്‍ണാടകയില്‍ തിരക്കിട്ട നീക്കങ്ങള്‍; യെദ്യൂരപ്പ ദില്ലിയില്‍ നിന്ന് കുതിച്ചെത്തി!! അഭ്യൂഹങ്ങള്‍...കര്‍ണാടകയില്‍ തിരക്കിട്ട നീക്കങ്ങള്‍; യെദ്യൂരപ്പ ദില്ലിയില്‍ നിന്ന് കുതിച്ചെത്തി!! അഭ്യൂഹങ്ങള്‍...

English summary
power restriction in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X