Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയെങ്കിലും ഭയക്കണം! കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച!ജനുവരിയില്‍ ലഭിച്ചത് ഒരുശതമാനം മഴ

കേരളത്തെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ച.ജനുവരിയില്‍ ലഭിക്കേണ്ട മഴയില്‍ 99 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍.ഇതുവരെ ലഭിച്ചത് ഒരു ശതമാനം മാത്രം മഴ.

തിരുവനന്തപുരം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ചയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനുവരിയില്‍ കേരളത്തില്‍ ഇതുവരെ ലഭിച്ചത് ഒരു ശതമാനം മാത്രം മഴയാണെന്നും ഈ സ്ഥിതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കൊടുവരള്‍ച്ചയാകും വരാനിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ജനുവരിയില്‍ ലഭിക്കേണ്ട മഴയില്‍ 99 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍. 15 ദിവസത്തിനിടെ ഒരു മഴപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് വന്‍വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന നിഗമനത്തിന് കാരണം.

3.5 മില്ലീമീറ്റര്‍ മഴയാണ് ജനുവരിയില്‍ ലഭിക്കേണ്ടത്. തിരുവനന്തപുരം ഒഴിച്ച് മറ്റ് ജില്ലകളിലൊന്നും ഒരു ചാറ്റല്‍ മഴപോലും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് ലഭിച്ച മഴയില്‍ ആശ്വസിക്കാനും വകയില്ല. 7.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 0.1 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.

drought kerala

തുലാവര്‍ഷത്തില്‍ 62 ശതമാനത്തിന്റെയും ഇടവപ്പാതിയില്‍ 34 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെയാണ് ഓരോ മാസവും ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നത്.

വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളം അതിരൂക്ഷമായ ജല പ്രതിസന്ധിയിലേക്ക് കടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ചെറിയ അളവില്‍ മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ അതു പോലും ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

ഭൂഗര്‍ഭ ജലവിതാനം മൂന്നു മുതല്‍ അഞ്ച് മീറ്റര്‍ വരെ താണിട്ടുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മേല്‍മണ്ണില്‍ ജലാംശം പൂര്‍ണമായി അപ്രത്യക്ഷമായാല്‍ ഏറെ പ്രതിസന്ധിയിലാകുന്നത് കര്‍ഷകരായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കാലവര്‍ഷത്തിന് മുന്നോടിയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട വേനല്‍മഴ ശക്തിപ്പെടുമോ എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലവിലെ സാഹചര്യങ്ങള്‍ അതീവ ഗൂരുകൃതരമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+