പ്രളയ ദുരിതാശ്വാസം: ബിഹാറിന് 15000 കോടി, കേരളത്തിന് വട്ടപ്പൂജ്യം, അവഗണന
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് നിരാശ. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ പരിഗണിച്ചത്. അടുത്ത കാലത്തായി കേരളം വലിയ രീതിയിലുള്ള പ്രളയക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ അവഗണന.
പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുമായി നേപ്പാളിലേതിന് സമാനമായ രീതിയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക. 'ബിഹാറിനായി 11,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക സഹായം ഞങ്ങളുടെ സർക്കാർ നൽകും' കേന്ദ്ര മന്ത്രി പറഞ്ഞു.

'എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന അസമിന് വെള്ളപ്പൊക്ക മാനേജ്മെൻ്റിനും അനുബന്ധ പദ്ധതികൾക്കും സഹായം നല്‍കും' നിർമ്മല സീതാരാമന്‍ കൂട്ടിച്ചേർത്തു. അതേസമയം. പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications