കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താങ്ങാനാവാത്ത പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി; വാര്‍ഡ് വിഭജനം നടത്താനാകില്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞിരിക്കുന്നു. താങ്ങാനാകാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കുക എന്ന നിലയിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാനാണ് ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ക്ക് പ്രതിമാസം നല്‍കുന്ന അമ്യുണിറ്റ്‌സ് തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും.

p

നിലവിലെ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം നടത്താന്‍ പ്രയാസമുണ്ട്. ഒരു വാര്‍ഡ് എല്ലാപഞ്ചായത്തിലും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ അതിരുകള്‍ പുനര്‍ നിര്‍ണയിക്കണം. നിലവിലെ സാഹച്യത്തില്‍ സാധിക്കില്ല. അതുകൊണ്ട് നിലവിലെ വാര്‍ഡുകള്‍ വച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ആരോഗ്യ അടിയന്തരാവസ്ഥ നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള തടസം, ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കുക എന്നതാണ്. ഹൈക്കോടതി വരെ എത്തിയ വിഷയമാതിനാല്‍ ഒരു പക്ഷേ ഗവര്‍ണര്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ സാധ്യതയില്ല. നിയമോപദേശം തേടിയേക്കാം.

ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. ഹര്‍ജി അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.

സൗദി അറേബ്യയ്ക്ക് ചരിത്ര പ്രതിസന്ധി; 58000 കോടി കടമെടുക്കുന്നു; കരുതല്‍ ധനം കുത്തനെ ഇടിഞ്ഞുസൗദി അറേബ്യയ്ക്ക് ചരിത്ര പ്രതിസന്ധി; 58000 കോടി കടമെടുക്കുന്നു; കരുതല്‍ ധനം കുത്തനെ ഇടിഞ്ഞു

കൊറോണയില്‍ കൂട്ടമരണം; നടുക്കുന്ന കാഴ്ചയുമായി ഒരു നഗരം, മോര്‍ച്ചറികള്‍ നിറഞ്ഞു, ബാത്ത് റൂമിലും...കൊറോണയില്‍ കൂട്ടമരണം; നടുക്കുന്ന കാഴ്ചയുമായി ഒരു നഗരം, മോര്‍ച്ചറികള്‍ നിറഞ്ഞു, ബാത്ത് റൂമിലും...

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നുമോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

English summary
Kerala facing unprecedented economic crisis; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X