കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ മനശക്തി പ്രളയത്തിനും മേലെ; സൈന്യത്തിന് നന്ദി അറിയിച്ച് കേരളം... വീഡിയോ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൈന്യത്തിന് നന്ദി അറിയിച്ച് കേരളം | Kerala Flood |Oneindia malayalam

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി നിന്ന സേനാ വിഭാഗങ്ങളോട് കേരളത്തിന് എന്നും നന്ദിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ കേന്ദ്രസേന വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയിരുന്നു. സേന സമയോചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തം ഭയാനകമായിരുന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ മനശക്തി പ്രളയത്തിനും മേലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cm

ദക്ഷിണ വ്യേമസേന എയർ ഓഫീസർ ഇൻ ചാർജ് മാർഷൽ ബി സുരേഷ്, ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ ജെ നഡ്കർണി, എൻ ഡിആർഎഫ് സീനിയർ കമാൻഡന്റ് രേഖ നമ്പ്യാർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി സനാതൻ ജെന, സിആർപിഎഫ് ഐ ജി ഗിരിപ്രസാദ്, മറ്റ് സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് നിർണായകമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ വ്യോമസേന എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. മലയാളികളുടെ ഇച്ഛാശക്തി എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
kerala farewell to defence forces participated inrescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X