കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വാഴപ്പഴം! ഇത് സമ്മാനമല്ല, കേരളത്തില്‍ നിന്നുള്ള പ്രതിഷേധം... തപാലില്‍ അയച്ച് കര്‍ഷകര്‍

Google Oneindia Malayalam News

കൊച്ചി: കര്‍ഷ സമരം രാജ്യത്ത് കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു . സംഭവം ഇനി കോടതിയിലേക്ക് കൂടി നീങ്ങുകയാണ് .

Recommended Video

cmsvideo
Kerala Farmers send Banana to PM Modi, in solidarity with Farmer Protest

കര്‍ഷകര്‍ ചര്‍ച്ചക്കു തയാറാവണമെന്ന്‌ കേന്ദ്രം; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന്‌ കര്‍ഷകര്‍കര്‍ഷകര്‍ ചര്‍ച്ചക്കു തയാറാവണമെന്ന്‌ കേന്ദ്രം; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന്‌ കര്‍ഷകര്‍

കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; സമരം ഇനി ശക്തി പ്രാപിക്കും, ട്രെയിൻ തടയുമെന്ന് മുന്നറിയിപ്പ്കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; സമരം ഇനി ശക്തി പ്രാപിക്കും, ട്രെയിൻ തടയുമെന്ന് മുന്നറിയിപ്പ്

അതിനിടെയാണ് കേരളത്തില്‍ വേറിട്ട ഒരു പ്രതിഷേധം അരങ്ങേറിയിരിക്കുന്നത് . ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തിലെ ഒരുപറ്റം കര്‍ഷകര്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത് .

മോദിക്ക് ഏത്തക്കുല

മോദിക്ക് ഏത്തക്കുല

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഏത്തവാഴക്കുല അയച്ചുകൊണ്ടാണ് കര്‍ഷകരുടെ വ്യത്യസ്തമായ പ്രതിഷേധം. പോസ്റ്റ് ഓഫീസ് വഴി ആണ് പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴയുടെ കുല അയച്ചത്. കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണിത്.

വില ഇടിവ്

വില ഇടിവ്

ഏത്തവാഴ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. വിലത്തകര്‍ച്ച മൂലം കടുത്ത നഷ്ടത്തിലാണ് കര്‍ഷകര്‍. ഈ സാഹചര്യത്തിലാണ് ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ പ്രതിഷേധം പ്രതീകാത്മകമായി ഏത്തവാഴക്കല അയച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

 മലയാറ്റൂരില്‍ നിന്ന്

മലയാറ്റൂരില്‍ നിന്ന്

എറണാകുളം ജില്ലയിലെ മലയാറ്റൂര്‍- നീലീശ്വരം മേഖലയിലെ കര്‍ഷകര്‍ ആയിരുന്നു പ്രതീകാത്മകമായ ഈ സമരത്തിനിറങ്ങിയത്. ജോയി മുട്ടം തോട്ടില്‍, എംപി വിത്സണ്‍, കെവി ജോണി, എംടി ജോയി, എംഡി സേവ്യര്‍, പിപി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം.

കത്തുന്ന സമരം

കത്തുന്ന സമരം

ദേശീയ തലത്തില്‍ കര്‍ഷക സമരം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച പിന്നിട്ട സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച എട്ട് നിര്‍ദ്ദേശങ്ങളും കര്‍ഷക സംഘടനകള്‍ തള്ളിയിരിക്കുകയാണ്.

ശക്തമാക്കുന്നു

ശക്തമാക്കുന്നു

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12, ശനിയാഴ്ച ദില്ലി- ജയ്പൂര്‍ , ദില്ലി- ആഗ്ര ദേശീയ പാതകള്‍ ഉരോധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് നിയമ പോരാട്ടവും തുടങ്ങിയിട്ടുണ്ട്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കാര്‍ഷിക നിയമത്തിനെതിരെ നിലവില്‍ ആറ് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്.

ഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രിഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രി

തുടക്കവും ഒടുക്കവും കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍, സിഎഎയും കര്‍ഷക സമരവും സംഭവബഹുലമാക്കിയ 2020തുടക്കവും ഒടുക്കവും കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍, സിഎഎയും കര്‍ഷക സമരവും സംഭവബഹുലമാക്കിയ 2020

കര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ല, പ്രക്ഷോഭം നാടിന്റെ രക്ഷയ്ക്ക് വേണ്ടി; പിന്തുണയുമായി മുഖ്യമന്ത്രികര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ല, പ്രക്ഷോഭം നാടിന്റെ രക്ഷയ്ക്ക് വേണ്ടി; പിന്തുണയുമായി മുഖ്യമന്ത്രി

English summary
Kerala Farmers send Banana to Prime Minister Narendra Modi, in solidarity with Farmer Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X