Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം, പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 മുതല്‍ അരലക്ഷത്തിലേക്ക് വരെ ഉയര്‍ന്നേക്കാം എന്നാണ് ആശങ്ക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് ഈ വിലയിരുത്തല്‍. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Recommended Video

cmsvideo
    Reports says covid cases will increase upto 50,000 in a day in Kerala

    കൊവിഡ് രൂക്ഷമാകുന്ന രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തമാക്കും. ഏകദേശം മൂന്ന് ലക്ഷത്തോളം പേരില്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

    covid

    വാക്‌സിന്‍ ക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരരിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയും കേരളം ആവശ്യപ്പെട്ട അളവില്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. കൊവിഡ് നിയന്ത്രിക്കുന്നത് നടപ്പിലാക്കിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്ത് തുടരുകയാണ്.

    കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

    വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്സിനേഷനുള്ള സ്പോട്ട് റജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ് എന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

    നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

    {document1}

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+