Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിൽ വിളിച്ച് പറഞ്ഞ് ലോട്ടറിയെടുത്തു;റീനയ്ക്ക് അടിച്ചത് 1 കോടിയുടെ ഭാഗ്യം, ആഗ്രഹം ഇതാണ്

കണ്ണൂർ: സ്ഥിരം ഫോണിലൂടെ ലോട്ടറി ഏജന്റിനെ വിളിച്ച് പറഞ്ഞാണ് കണ്ണൂര്‍ ഓലയമ്പാടി ഉദയംകുന്ന് സ്വദേശി റീന ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞാഴ്ചയും പതിവ് പോലെ ഒരു ഫിഫ്റ്റി ഫിഫ്റ്റി ടിക്ക്റ്റ് എടുത്ത് വെക്കാൻ ലോട്ടറി ഏജൻരായ പുതുക്കുടിയിൽ ഗണേഷിനെ വിളിച്ച് പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിലൂടെ റീനയെ ഭാഗ്യദേവത കടാക്ഷിച്ചു, അടിച്ചത് ഒരു കോടിയുടെ ഒന്നാം സമ്മാനം.

ഓലയമ്പാടി സാരഥി ഡ്രൈവിങ് സ്‌കൂളിലെ പരിശീലകയാണ് റീന. സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. അതും മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മുച്ചക്രവാഹനത്തിൽ ലോട്ടറി വിൽക്കുന്ന ഗണേഷിൽ നിന്ന് തന്നെ. കഴിഞ്ഞ ദിവസവും പതിവ് പോലെ ഗണേഷിനെ വിളിച്ച് ടിക്കറ്റ് മാറ്റി വെയ്ക്കാൻ റീന ആവശ്യപ്പെട്ടു. മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് ഗണേഷ് തന്നെയാണ് റീനയെ വിളിച്ച് പറഞ്ഞത്.

Kerala Fifty Fifty Lottery Results

ഭർത്താവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് റീനയുടെ കുടുംബം. ഭർത്താവ് ഭരതൻ ടാപ്പിങ്ങ് തൊഴിലാളിയാണ്. ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയിലാണ് റീനയെ ഭാഗ്യദേവത കടാക്ഷിച്ചത്. വീടിന്റെ സാമ്പത്തിക ബാധ്യതയെല്ലാം തീർക്കണം, നല്ലൊരു വീടൊരുക്കണം, ഇതെല്ലാമാണ് റീനയുടെ ആഗ്രഹം.

അതേസമയം കേരള ലോട്ടറിയുടെ FJ 820862 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മാനന്തവാടിയിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം 5000 രൂപയാണ്. 0059 0804 2083 2125 2589 3184 3698 4073 4189 4728 5043 5143 5639 5917 6171 7291 7332 7947 8346 8419 8494 8783 9105 നമ്പറുകൾക്കാണ് സമ്മാനം ലഭിച്ചത്.

നാലാം സമ്മാനം രണ്ടാായിരം രൂപ

0393 1105 1346 1514 3014 3053 4544 7134 8555 8752 9220 9396

അഞ്ചാം സമ്മാനം 1,000 രൂപ

1454 1498 2260 2325 2570 2729 3614 4398 4905 5166 5465 5582 5709 7160 7320 7595 7650 8104 8111 8430 8532 8903 9415 9465

ആറാം സമ്മാനം 500 രൂപ

0342 0392 0461 0680 0805 0824 0899 0947 1093 1182 1241 1376 1436 1627 1717 1747 1864 2002 2094 2197 2542 2572 2737 2804 2856 3202 3206 3441 3600 3777 4044 4104 4268 4457 4783 4834 4842 4978 5044 5097 5155 5165 5175 5186 5230 5251 5395 5435 5450 5565 5829 5906 5961 6193 6365 6791 7043 7135 7162 7281 7309 7314 7325 7341 7378 7410 7486 7569 7577 7622 7788 7793 7953 8015 8026 8040 8114 8172 8230 8318 8673 8745 8798 8837 8856 8870 8939 9243 9301 9500 9527 9572 9847 9897 9906 9967

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+