കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാർ: കേരളം സുപ്രീംകോടതിയിൽ നാളെ പുതിയ അപേക്ഷ സമർപ്പിക്കും: റോഷി അഗസ്റ്റിൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിൽ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കേരളം നാളെ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. മുന്നറിയിപ്പില്ലാതെ അണക്കെട്ടിയുടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിലൂടെ പെരിയാറിൻ്റെ തീരത്തു താമസിക്കുന്നവർക്കടകം തുടർച്ചയായി ദുരിതം നേരിടേണ്ടി വരികയാണ്. പലതവണ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അവർ ഇനിയും ഇത് ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

1

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്നാട് കൂടുതല്‍ ഉയര്‍ത്തിയത്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിട്ടതോടെ പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

നീലിമല പാത തുറക്കാൻ ബോർഡ് തയ്യാർ: കെ.അനന്തഗോപൻ; സർക്കാർ അനുമതി കാത്ത് ദേവസ്വം ബോർഡ്നീലിമല പാത തുറക്കാൻ ബോർഡ് തയ്യാർ: കെ.അനന്തഗോപൻ; സർക്കാർ അനുമതി കാത്ത് ദേവസ്വം ബോർഡ്

2

രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സുപ്രീം കോടതിയെയും വിവരം അറിയിക്കും. കേരളത്തിന്റെ പ്രതിഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എന്‍ജിനീയറെയും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

നുണക്കുഴിയില്‍ വിരല്‍ വെച്ച് അശ്വതി, കാണാന്‍ തന്നെ എന്തൊരഴക്, വൈറലായി ചിത്രങ്ങള്‍

3

അതിനിടെ, തിങ്കളാഴ്ച രാത്രി തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒന്‍പതു ഷട്ടറുകളില്‍ എട്ടും അടച്ചു. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. ഈ വിഷയം ഉയർത്തി സുപ്രീംകോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്.

4

രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.

2022 ൽ ഒരുലക്ഷം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ സർക്കാർ ആരംഭിക്കും: വ്യവസായ മന്ത്രി2022 ൽ ഒരുലക്ഷം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ സർക്കാർ ആരംഭിക്കും: വ്യവസായ മന്ത്രി

5

അതിനിടെ, നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ നാലു ഷട്ടറുകൾ തമിഴ്നാട് വീണ്ടും തുറന്നു. നേരത്തെ പത്തു സെൻറിമീറ്റർ തുറന്നു വച്ചിരുന്ന ഷട്ടർ 30 ആക്കി ഉയർത്തി. ഇതുവഴി സെക്കൻറിൽ 2099 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടർന്നാണ് ഷട്ടറുകൾ വീണ്ടും തുറന്നത്. പതിവു പോലെ ജലനിരപ്പ് 142 അടിക്കു മുകളിലേക്ക് എത്താതിരിക്കാനാണ് ഷട്ടറുകൾ തുറന്നത്. 141.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതൽ ഷട്ടറുകൾ ഉയർത്തിയാൽ അധികം ജലം പുറത്തേക്കൊഴുകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Recommended Video

cmsvideo
രാത്രിയില്‍ വെള്ളം തുറന്നുവിട്ട് പേടിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ജനങ്ങളെ കൊല്ലരുത്

English summary
Water Resources Minister Roshi Augustine has sought the intervention of the Supreme Court in releasing water from the Mullaperiyar Dam at night without warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X