Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗള്‍യാൻ: മമ്മൂട്ടിയും മോഹൻലാലും പറയുന്നത്

ആറന്‍മുളയില്‍ വിമാനത്താവളം ഉണ്ടാക്കിയാലും നരേന്ദ്ര മോദി അധ്യാപകദിന സന്ദേശം നല്‍കിയാലും ആദിവാസികള്‍ നില്‍പ് സമരം നടത്തിയാലും അവിടെയെല്ലാം നമ്മുടെ സിനിമ താരങ്ങള്‍ക്ക് ഇടമുണ്ട്. വെറും താരങ്ങളല്ല തങ്ങളും മനുഷ്യരാണെന്ന് അവര്‍ പറയുന്നു.

മംഗള്‍യാന്‍ എന്ന ചരിത്ര നേട്ടത്തില്‍ ഇന്ത്യ എത്തി നില്‍ക്കുമ്പോള്‍ എല്ലാ ഇന്ത്യക്കാരേയും പോലെ നമ്മുടെ താരങ്ങളും സന്തോഷത്തിലും അഭിമാനബോധത്തിലും ആണ്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ മംഗള്‍യാന്‍റെ വിജയത്തെപ്പറ്റി പറഞ്ഞത്....

ഇന്ത്യക്കാരനായതില്‍ അഭിമാനമെന്ന് മമ്മൂട്ടി

ഇന്ത്യക്കാരനായതില്‍ അഭിമാനമെന്ന് മമ്മൂട്ടി

മംഗള്‍യാന്‍ വിജയിച്ചതില്‍ അതിയായ സന്തോഷത്തിലാണ് മമ്മൂട്ടി. മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന ദൗത്യത്തില്‍ കേരളത്തിന് ഏറെ അഭിമാനിക്കാമെന്നും മമ്മൂട്ടി.

ചൊവ്വാദോഷം മാറിയെന്ന് മോഹന്‍ലാല്‍

ചൊവ്വാദോഷം മാറിയെന്ന് മോഹന്‍ലാല്‍

ഇതുവരെ ആര്‍ക്കും ആദ്യ ശ്രമത്തില്‍ ചൊവ്വാ ദൗത്യം വിജയിപ്പിക്കാനായിരുന്നില്ല. ആ ചൊവ്വാ ദോഷമാണ് ഇപ്പോള്‍ ഇന്ത്യ മാറ്റിയിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

പാരമ്പര്യത്തിന്റെ പുനര്‍ജന്മമെന്ന് സുരേഷ് ഗോപി

പാരമ്പര്യത്തിന്റെ പുനര്‍ജന്മമെന്ന് സുരേഷ് ഗോപി

ജ്യോതിശാസ്ത്രത്തില്‍ ഭാരതത്തിന് വലിയ പാരമ്പര്യമാണുള്ളത്. ആ പാരമ്പര്യത്തിന്റെ പുനര്‍ജന്മമാണിതെന്നാണ് സുരേഷ് ഗോപി വിലയിരുത്തുന്നത്.

അഭിമാന നിമിഷമെന്ന് പൃഥ്വിരാജ്

അഭിമാന നിമിഷമെന്ന് പൃഥ്വിരാജ്

ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാപര്യവേഷണ ദൗത്യം വിജയകരമാക്കിയ ഇന്ത്യ. അഭിമാന നിമിഷം. ഐഎസ്ആര്‍ഒക്ക് അഭിവാദ്യം... പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജയ് ഹിന്ദ് എന്ന് മഞ്ജു വാര്യര്‍

ജയ് ഹിന്ദ് എന്ന് മഞ്ജു വാര്യര്‍

അത്യധികം അഭിമാനം തോന്നുന്ന ഈ നിമിഷത്തില്‍ ഞാനും പറയുന്നു.. ജയ്ഹിന്ദ്. മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍.

ഐഎസ്ആര്‍ഓക്ക് അഭിവാദ്യമെന്ന് കുഞ്ചാക്കോ ബോബന്‍

ഐഎസ്ആര്‍ഓക്ക് അഭിവാദ്യമെന്ന് കുഞ്ചാക്കോ ബോബന്‍

ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടം. ഒരു മലയാളിയെന്നതിനപ്പുറം ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍. ഡോ രാധാകൃഷ്ണനും പ്രത്യേക അഭിനന്ദനം.

ഫുള്‍ പവര്‍ ഐഎസ്ആര്‍ഒ

ഫുള്‍ പവര്‍ ഐഎസ്ആര്‍ഒ

ഫുള്‍ പവര്‍ ഐഎസ്ആര്‍ഒ എന്നാണ് സംവിധായകന്‍ ആഷിക് അബു ഐഎസ്ആര്‍ഒയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

ടേക്ക് എ ബോ ഐഎസ്ആര്‍ഒ

ടേക്ക് എ ബോ ഐഎസ്ആര്‍ഒ

ടേക്ക് എ ബോ ഐഎസ്ആര്‍ഒ!! സൂപ്പര്‍ പവര്‍ ഓഫ് ഇന്ത്യ... ദുല്‍ഖര്‍ സല്‍മാര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+