ധനകാര്യമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ധനകാര്യമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ചു. തുടക്കം വായിച്ചതിനുശേഷം ബജറ്റ് മേശപ്പുറത്ത് വെയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡും യുഡിഎഫ് എംഎല്‍എമാരും തീര്‍ത്ത കനത്ത സുരക്ഷാവലയത്തിനുള്ളിലായിരുന്നു മാണി. യാതൊരു കാരണവശാലും ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് സമരം ഇതോടെ പാളി. തുടര്‍ന്ന് ധനമന്ത്രി മീഡിയ റൂമില്‍ വെച്ച് ബജറ്റ് വായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒമ്പതുമണിക്കാണ് ബജറ്റ് അവതരിപ്പിച്ചത്. മൈക്കില്ലാതെയാണ് മാണി ബജറ്റിന്റെ തുടക്കം വായിച്ചത്. ഭരണകക്ഷി അംഗങ്ങള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ബാര്‍ കോഴ വിവാദത്തില്‍ കുറ്റാരോപിതനായ കെഎം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു എല്‍ഡിഎഫ്. യുവമോര്‍ച്ച പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇപ്പോഴും നിയമസഭയ്ക്ക് ചുറ്റും ഉപരോധം നടത്തുന്നുണ്ട്. അയ്യായിരത്തോളം പോലിസുകാരെയാണ് ഈ മേഖലയില്‍ വിന്യസിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications