കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിന് ശേഷം എങ്ങനെ; 3000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍, ബജറ്റ് അപ്രസക്തമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ചയേ ഉള്ളൂ. ഈ മാസം 17 വരെയാണ് ലോക്ക് ഡൗണ്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സാമ്പത്തികമായി പ്രയാസം നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അധിക പാക്കേജ് അനുവദിച്ചില്ലെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പരാതി. സാധാരണ നല്‍കാറുള്ള ജിഎസ്ടി വിഹിതമുള്‍പ്പെടെ പലതും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് പരാതി പറയുന്ന സംസ്ഥാനങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായി തിരിച്ചുവരില്ലേ എന്ന ആശങ്കയും വ്യാപകമാണ്. സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന പ്രചാരണവും നടക്കുന്നു. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കിഫ്ബിയുടെ രൂപീകരണം കേരളത്തിന് ഈ വേളയില്‍ ഗുണം ചെയ്യുമെന്നാണ് മന്ത്രിയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

th

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ അപ്രസക്തമായിരിക്കുകയാണ്. അവയില്‍ പറഞ്ഞ വരുമാനത്തിന്റെ പകുതിപോലും ഈ വര്‍ഷം ലഭിക്കില്ല. ചെലവുകളുടെ മുന്‍ഗണനയാണെങ്കില്‍ അടിമുടി മാറിക്കഴിഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പണം ചെലവഴിക്കേണ്ടത്. ബജറ്റ് തയ്യാറാക്കിയപ്പോള്‍ ഇങ്ങനെയൊരു ആവശ്യം വരുമെന്ന് ആര് കരുതി.

കേന്ദ്രബജറ്റിലാണെങ്കില്‍ സാമ്പത്തിക മാന്ദ്യം എന്നൊരു വാക്കുപോലും ഇല്ല. അതുകൊണ്ട് രാജ്യം ഇന്ന് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആ ബജറ്റിന് ഒരു പങ്കും വഹിക്കാനാവില്ല. കേരള സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുതല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ഉത്തജേക പാക്കേജിന്റെ തയ്യാറെടുപ്പിലായിരുന്നു. അതിനു നമ്മള്‍ രൂപംനല്‍കിയതാണ് കിഫ്ബി.

Recommended Video

cmsvideo
സംഘി മണ്ടന്മാരെ എന്താ ചെയ്യേണ്ടത്? | IOneindia Malayalam

ഇന്ന് കിഫ്ബി പൂര്‍ണ്ണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജ്ജമാണ്. ലോക്ഡൗണ്‍ തീര്‍ന്നാല്‍ ചുരുങ്ങിയത് 30000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. ഈ വര്‍ഷം തന്നെ അത് ചുരുങ്ങിയത് 50000 കോടി രൂപയായി ഉയര്‍ത്താനും കഴിയും. മറ്റു സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതിന് കേരളത്തിനു കിഫ്ബി കരുത്ത് നല്‍കുന്നുവെന്നും തോമസ് ഐസക് പറയുന്നു.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

English summary
Kerala Finance Minister reveals his confidence over what will do after lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X