• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊലക്കത്തിയെ ഭയന്ന് ചെങ്കൊടി താഴ്ത്തി വെയ്ക്കുമെന്ന് വ്യാമോഹിക്കരുത്: തോമസ് ഐസക്

തിരുവനന്തപുരം: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ആത്മസംയമനം സിപിഎമ്മിന്റെ ദൗര്‍ബല്യമായി കാണരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു തോമസ് ഐസകിെേന്റ വിമര്‍ശനം. കൊലകത്തി ഭയന്ന് ചെങ്കാടി താഴ്ത്തിവെക്കുമെന്ന് വ്യാമോഹിക്കരുതെന്ന് തോമസ് ഐസക് പറഞ്ഞു.

പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സനൂപിന് പുറമേ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. തോമസ് ഐസകിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ആക്രമിക്കപ്പെട്ടു

ആക്രമിക്കപ്പെട്ടു

ഒരു സഖാവു കൂടി ആര്‍എസ്എസിന്റെ കൊലക്കത്തിയ്ക്കിരയായിരിക്കുന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപ്. ആ സഖാവിനൊപ്പമുണ്ടായിരുന്നവരും ആക്രമിക്കപ്പെട്ടു. എല്ലാവരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതുകയാണ്

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ, ആത്മസംയമനം സിപിഎമ്മിന്റെ ദൌര്‍ബല്യമായി കാണരുത്. കൊലക്കത്തിയെ ഭയന്ന് ചെങ്കൊടി താഴ്ത്തി വെയ്ക്കുമെന്ന് വ്യാമോഹിക്കുകയുമരുത്.ഇരുപത്തിയാറ് വയസാണ് സനൂപിനു പ്രായം. കൊല്ലപ്പെടുന്നത് ആശുപത്രിയിലേയ്ക്ക് പൊതിച്ചോറു സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനിടെ.

cmsvideo
  തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
  ആര്‍എസ്എസിനു മാത്രമേ കഴിയൂ

  ആര്‍എസ്എസിനു മാത്രമേ കഴിയൂ

  ഇത്തരത്തില്‍ നാട്ടിലാകെ സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും വെളിച്ചം പരത്തുന്ന ചെറുപ്പക്കാരെ കൊന്നു തള്ളാന്‍ ആര്‍എസ്എസിനു മാത്രമേ കഴിയൂ.കോണ്‍ഗ്രസിന്റെയും ജമായത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയുമൊക്കെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തില്‍ ആര്‍എസ്എസിനുണ്ട്.

  സിപിഐഎം

  സിപിഐഎം

  പാര്‍ടിസഖാക്കളുടെ ജീവനെടുക്കാന്‍ എളിയില്‍ കത്തി തിരുകി അവര്‍ കൈകോര്‍ത്തു നില്‍ക്കുകയാണ്. ഈ കൊലപാതകമുന്നണിയെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തവും സിപിഐഎം ഏറ്റെടുക്കും.

   അന്ത്യാഭിവാദ്യങ്ങള്‍

  അന്ത്യാഭിവാദ്യങ്ങള്‍

  സിപിഐഎം സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതുപോലെ, ആര്‍ എസ് എസ്/ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം. സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കണം. ധീര രക്തസാക്ഷി സഖാവ് സനൂപിന് അന്ത്യാഭിവാദ്യങ്ങള്‍. ലാല്‍സലാം.

  ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്

  'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ മുടങ്ങില്ല,ആരും വിശപ്പോടെ മടങ്ങില്ല';എഎ റഹീം

  English summary
  Kerala Finance Minister Thomas Isaac responded over kunnamkulam CPIM Worker murder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X