Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ സ്ഥിര ജോലി നേടാം;8 ഒഴിവുകൾ..മികച്ച ശമ്പളവും

തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ ജോലി നേടാൻ അവസരം. എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിര നിയമനമാണ്. യോഗ്യത, പ്രായപരിധി, തസ്തിക, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ പരിശോധിക്കാം

'മാനേജർ (ജനറൽ കാഡർ): അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ. ബിരുദവും സി ഐ ഐ ബി, അല്ലെങ്കിൽ ബി ഇ/ ബിടെകും സിഎഐഐബി/ എംബിഎ അല്ലെങ്കിൽ എൽ എൽ ബിയോട് കൂടി സി എ എ ഐ ബി/ എം ബി എ അതുമല്ലെങ്കിൽ അസോസിയേറ്റ്/ ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എ സി എ/എഫ് സി എ അല്ലെങ്കിൽ അസോസിയേറ്റ് / ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ എസിഎംഎയ/എഫ് സി എം എ അല്ലെങ്കിൽ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ.
അപേക്ഷകന് കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

jobsne-

∙ഡപ്യൂട്ടി മാനേജർ (ജനറൽ കാഡർ)-ഏഴ് ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ബിരുദവും ജെ എ ഐ ഐ ബി അല്ലെങ്കിൽ ബി ഇ/ ബിടെക് വിത്ത് ജെ എ ഐ ഐ ബി അല്ലെങ്കിൽ ബി ഇ/ ബിടെക് ഓട് കൂടിയ എം ബി എ അല്ലെങ്കിൽ എൽ എൽ ബി വിത്ത് ജെ എ ഐ ഐ ബി അല്ലെങ്കിൽ എൽ എൽ ബി വത്ത് എം ബി എ അതല്ലെങ്കിൽ അസോസിയേറ്റ്/ ഫോലെ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ അസോഷ്യേറ്റ്/ ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആൻഡ് വർക്ക് അക്കൗണ്ടൻസി ഓഫ് ഇന്ത്യ അല്ലെങ്കിൽ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയാണ് യോഗ്യത. അപേക്ഷകന് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

രണ്ട് തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://kfc.org/menu/career/29

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകളും

ലാബ് അസിസ്റ്റന്റ് - അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇംഹാന്‍സിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രില്‍ 15 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2359352.

അപേക്ഷ ക്ഷണിച്ചു

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (45 വയസ്സ് താഴെ ഉള്ള) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.

ഏപ്രില്‍ 24 ന് സ്പീച്ച് തെറാപ്പിസ്റ്റ് (3) ഫിസിയോ തെറാപ്പിസ്റ്റ് (2) ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (1) തസ്തികകളിലേക്കും 25 ന് ഫാര്‍മസിസ്റ്റ് (1) തസ്തികയിലേക്കും 26 ന് ഹെല്‍പ്പര്‍ (1) തസ്തികയിലേക്കുമുള്ള കൂടികാഴ്ച നടക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പും, സഹിതം കൂടികാഴ്ച്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച്ച അതത് തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ (ഐഎസ്എം) ഓഫീസില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04952371486 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+