കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വെബ്കാസ്റ്റിംഗ് സിസ്റ്റം തകരാറിലായി റീപോളിംഗിന് സാധ്യത,വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്

  • By Siniya
Google Oneindia Malayalam News

കണ്ണൂര്‍ : ആദ്യഘട്ട വോട്ടെടുക്കുന്ന കണ്ണൂരുല്‍ വെബ്കാസ്റ്റിംഗ് സിസ്റ്റം തകരാറിലായി. തളിപ്പരമ്പ നഗരസഭയിലെ തലോറ, കാഞ്ഞിരക്കാട് എന്നീ രണ്ടുബൂത്തുകളിലെ വെബ്കാസ്റ്റിംഗ് കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. വെബ്കാസ്റ്റിംഗില്‍ കൃത്രിമം കാണിക്കാനായി ഇടതുമുന്നണി പ്രവര്‍ത്തകരാണ് മുറിച്ചുമാറ്റിയതെന്ന് യു ഡി എഫ് ആരോപിച്ചു.

ഏഴുജില്ലകളിലായി നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് അഞ്ചുമണിക്കൂര്‍ പിന്നിടുമ്പോള്‍ 34 ശതമാനം രേഖപ്പെടുത്തി. കണ്ണൂര്‍,കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ പോളിംഗ് മന്ദഗതിയിലാണ്.

vote.

പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂരില്‍ സ്ഥാനാര്‍ഥിക്കുനേരെ കൈയേറ്റമുണ്ടായി. കൊല്ലത്തും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

ഏഴു ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. 9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

English summary
Kerala first phase election,kannur webcasting system complained, these leads to re polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X