ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം
തിരുവനന്തപുരം: കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫിന് മുന്നേറ്റം. ആദ്യ ഫല സൂചകള്‍ പുറത്ത് വന്നപ്പോള്‍ ഇടതു മുന്നണി ആറ് മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടി. യുഡിഎഫ് 13 മണ്ഡലങ്ങളില്‍ യുഡിഎഫ് ആണ് മുന്നില്‍.
തിരുവനന്തപുരത്ത് കടുത്ത മത്സരത്തിന് സാധ്യത കല്‍പിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ തുടക്കത്തില്‍ തന്നെ മുന്നിലണ്ട്. ശശി തരൂരാണ് രണ്ടാം സ്ഥാനത്ത്. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്താണ്.
പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ഇടതുമുന്നണി തുടക്കം മുതലേ ലീഡ് ചെയ്യുന്നുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ പി കരുണാകരന് വെല്ലുവിളി ഉയര്‍ത്തി ടി സിദ്ധിഖ് മികച്ച പ്രകടം ആണ് കാഴ്ചവക്കുന്നത്.
കൊല്ലം, ചാലക്കുടി മണ്ഡലങ്ങളില്‍ ലീഡ് നില മാറിമാറി വരുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങിയാലേ കൃത്യമായ ലീഡ് നില പ്രവചിക്കാനാവൂ.












Click it and Unblock the Notifications