സംസ്ഥാനത്ത് മീൻവില കത്തിക്കയറുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ, ഇനിയും കൂടിയേക്കും..
കൊല്ലം: ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെങ്കിൽ കീശകാലിയാക്കേണ്ടി വരും. മത്തി ഉൾപ്പെടെ ഉള്ള മീനുകളുടെ വില കുതിച്ച് ഉയരുകയാണ്. ട്രോളിംഗ് നിരോധനം വന്നതോടെയാണ് സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നത്. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപ വരെ വില എത്തി. മത്സ്യം ലഭിക്കുന്നത് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത.
ഞായറാഴ്ച അർദ്ധ രാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഈ സമയങ്ങളിൽ ട്രോളിംഗ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അനുവദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും അനുവദിക്കില്ല. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നൽകണമെന്ന് ബോട്ടുകാരുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും ഈ മേഖലയിൽ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതം ആക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
മുട്ടകൾ ഇട്ട് കൂടുതൽ മത്സ്യസമ്പത്ത് ഉണ്ടാകുന്ന കാലമാണ് ജൂൺ, ജൂലായ് മാസങ്ങൾ. കടലിന്റെ അടിത്തട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാലയളവിൽ ട്രോളിംഗ് വലകൾ ഉപയോഗിച്ച് മത്സ്യം പിടിക്കുമ്പോൾ മത്സ്യ സമ്പത്ത് നശക്കുന്നത് കാെണ്ടാണ് 1988 മുതൽ നിരോധനം നിലവിൽ വന്നത്.
ഇൻബോർഡ് ഉൾപ്പെടെയുള്ള വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധിക്കില്ല. കടലിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യ ബന്ധനം ആണ് യന്ത്രങ്ങളുള്ള ബോട്ടുകളിൽ നടത്തുന്നത്. സംസ്ഥാനത്ത് ആകെ 143300 യന്ത്രവൽകൃത ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 31 വരെ 52 ദിവസം ആണ് ട്രോളിംഗ് നിരോധനം.
ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പ് നൽകിയത്. ഇത്തവണത്തേത് ഏറ്റവും മോശം സീണൺ ആയിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications