കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018ലെ പ്രളയം; സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം, നഷ്ടപരിഹാരങ്ങൾ ഒരുമാസത്തിനകം നൽകണം!

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയത്തിന്റഎ നഷ്ടപരിഹാരം ഒരു മാസത്തിനകം നൽരകണമെന്ന് ഹൈക്കോടതി. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി സർക്കരിന് നൽകിയിരിക്കുന്ന നിര്‍ദേശം.

സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!

പുതിയ അപ്പീല്‍ അപേക്ഷകളുടെ വിശദാംശം ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

Flood

ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന വീടുകളിൽ 7063 എണ്ണത്തിന്റെ നിർമാണം റെക്കോഡ്‌ വേഗത്തിൽ പൂർത്തിയായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളപുണ്ടായിരുന്നു. സാങ്കേതിക നടപടികൾ അതിവേഗം പൂർത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌ ഇത്രയും വീടുകൾ യാഥാർഥ്യമാക്കിയത്‌. 1750 വീട്‌ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലും 545 വീട്‌ സ്‌പോൺസർഷിപ്പിലുമാണ്‌ നിർമിച്ചത്‌. ബാക്കി വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

കഴിഞ്ഞ പ്രളയത്തിൽ സംസ്ഥാനത്ത്‌ 322398 വീടാണ്‌ തകർന്നത്‌. ഇതിൽ 74 ശതമാനത്തിൽ കൂടുതൽ തകർന്ന 15,632 വീടാണ്‌ പൂർണമായും തകർന്ന പട്ടികയിലുൾപ്പെടുത്തിയത്‌. ബാക്കി 306766 വീടുകളിൽ 282019 വീടുകൾക്ക്‌ അറ്റകുറ്റപ്പണിക്ക്‌ 1540.46 കോടി രൂപ നൽകി. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വീടുകൾ പുനർനിർമിച്ചത്‌. 3574 വീട്‌ പൂർണമായും തകർന്നതിൽ 1501 എണ്ണം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. 2497 വീട്‌ തകർന്ന എറണാകുളം ജില്ലയിൽ 1568 എണ്ണം നിർമിച്ചു. ഭാഗികമായി തകർന്ന 87,853 വീടിന്‌ സഹായം നൽകി. ആലപ്പുഴ ജില്ലയിൽ 65,239 വീടിനും തൃശൂർ ജില്ലയിൽ 24,068 വീടിനും സഹായം നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

English summary
Kerala flodd 2018: The high court said the compensation should be paid within a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X