Get Updates
Get notified of breaking news, exclusive insights, and must-see stories!

324 ബാങ്ക് ശാഖകളും 423 എടിഎമ്മുകളും പ്രളയം വിഴുങ്ങി; ലോക്കറുകളിലും വെള്ളംകയറി...കണക്കെടുപ്പ് തുടങ്ങി

Recommended Video

cmsvideo
    324 ബാങ്ക് ശാഖകളും 423 എടിഎമ്മുകളും പ്രളയം വിഴുങ്ങി | Kerala Flood 2018 |OneIndia Malayalam

    തിരുവനന്തപുരം: കേരളം മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ്. പ്രളയം കേരളത്തിന്റെ സാമ്പത്തിക മേഖലയേയും തളർത്തിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്ന വ്യാപാര മേഖലകളെല്ലാം തകർന്നു. പുനരധിവാസത്തിന് പുറമെ ഇതെല്ലാം കേരളത്തിന് അധിക ബാധ്യതയാണ്.

    പ്രളയം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയേയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എടിഎമ്മുകളെയും പ്രളയം വിഴുങ്ങിയിരുന്നു. ലോക്കറുകളിലും വെള്ളം കയറിയ നിലയിലാണ്. നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ആരംഭിച്ചു.

    നഷ്ടം സ്ഥിരീകരിക്കാൻ

    നഷ്ടം സ്ഥിരീകരിക്കാൻ

    വെള്ളം കയറിയ ലോക്കറുകൾ തുറന്ന് പരിശോധന നടത്തിയാലെ പൂർണമായ നഷ്ടം കണക്കാക്കാൻ സാധിക്കുകയുള്ളു. ഇതിനായി ലോക്കർ ഉടമകളെ ബന്ധപ്പെട്ട് വരികയാണെന്ന് ബാങ്ക് അധികൃതർ പറയുന്നു. ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ അടക്കമുള്ള വസ്തുക്കൾ നശിച്ചിരിക്കാനാണ് സാധ്യത. എടി എമ്മുകളിലുണ്ടായ നഷ്ടവും കണക്കാക്കി വരുന്നതെയുള്ളു. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ സുരക്ഷിതമാണെന്നാണ് വിവരം. വെള്ളം കയറിയ 324 ശാഖകളിൽ 159 ശാഖകൾ മാത്രമാണ് ഇതുവരെ തുറക്കാനായത്. 270 എടിഎമ്മുകളും തുറന്ന് പരിശോധിക്കണം. പ്രളയം ഏറ്റവും ബാധിച്ച പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ തുറക്കാനുള്ളത്, 67 എണ്ണം.

    ബാങ്ക് പാസ്ബുക്ക്

    ബാങ്ക് പാസ്ബുക്ക്

    വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടുകയായിരുന്നു. പ്രളയക്കെടുതിയിൽ എല്ലാ രേഖകളും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇങ്ങനെയുള്ളവർക്ക് ബാങ്ക് പാസ്ബുക്ക് അടിസ്ഥാന രേഖയായി പരിഗണിക്കും. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഫോട്ടോ പതിപ്പിച്ച പാസ്ബുക്കുകൾ ബാങ്കുകൾ നൽകും. നഷ്ടപ്പെട്ടുപോയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പുതുക്കി നൽകാനും ഡൂപ്ലിക്കേറ്റ് പാസ്ബുക്കിനും ചെക്ക് ബുക്കിനും ഒക്ടോബർ 31 വരെ ഫീസ് ഈടാക്കില്ല. എടിഎം ഇടപാടുകൾക്ക് ചാർജുകൾ ഈടാക്കണമോയെന്ന് അതാത് ബാങ്കുകളാണ് തീരുമാനിക്കുന്നത്.

    നോട്ടുകൾ മാറാം

    നോട്ടുകൾ മാറാം

    വെള്ളം നനഞ്ഞ് നശിച്ചുപോയ നോട്ടുകൾ എല്ലാ ബാങ്ക് ശാഖകളിലും കറൻസി ചെസ്റ്റുകളിലും മാറി നൽകും. ഒട്ടിപ്പോയ നോട്ടുകൾ ബാങ്കുകളിൽ മാറി നൽകില്ല. ഇത്തരം നോട്ടുകൾ തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫീസിലെ ഇഷ്യു വിഭാഗത്തിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഇൻഷുർ ചെയ്ത് രജിസ്റ്റേർഡ് തപാലിലോ അയച്ച് മാറിയെടുക്കാവുന്നതാണ്.

    നിങ്ങൾക്കും സഹായിക്കാം

    നിങ്ങൾക്കും സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+