Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ഇത് കാണുമെന്ന് പ്രതീക്ഷിക്കുന്നു; ജീവിതത്തിലേക്ക് തിരികെ നടത്തിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി....

കൊച്ചി: അതിസാഹസികമായി തങ്ങളെ രക്ഷപെടുത്തിയ രക്ഷാപ്രവർത്തകർ എങ്ങനെ നന്ദി പറയണമെന്നറിയില്ല പലർക്കും. ജീവൻ നഷ്ടമാകുമെന്ന അവസ്ഥയിൽ ജീവിതത്തിലേക്ക് തിരികെ നടത്തിയവർക്ക് കൊച്ചിയിൽ നിന്നും വ്യത്യസ്തമായൊരു നന്ദി പറച്ചിൽ.

വീടിന്റെ ടെറസിൽ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതിയാണ് തങ്ങളെ രക്ഷിച്ച നാവിക സേനയ്ക്ക് കൊച്ചിയിലെ ചിലർ നന്ദി അറിയിച്ചത്. നാവിക സേനയിലെ പൈലറ്റ് കമാൻഡർ വിജയ് ശർമയും സംഘവും ഈ വീട്ടിൽ നിന്നും ഓഗസ്റ്റ് 17ാം തീയതി രണ്ട് സ്ത്രീകളെ രക്ഷിച്ചിരുന്നു.

rain

വാർത്താ എജൻസിയായ എ എൻഐയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തകർ ഇതു വഴി കടന്ന് പോകുമ്പോൾ ഇത് കാണുമെന്ന പ്രതീക്ഷയോടെയാകാം ഇതെഴുതിയിരിക്കുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പലരും വീട്ടിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇത് ആരുടെ വീടാണെന്നോ ആരാണ് ഇതെഴുതിയതെന്നോ വ്യക്തമല്ല. മഹാപ്രളയത്തിൽ കൈത്താങ്ങയവർക്കുള്ള ഹൃദയം നിറഞ്ഞ നന്ദിയാണിത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Recommended Video

cmsvideo
    താമസിച്ചിരുന്ന സ്കൂൾ കെട്ടിടം വൃത്തിയാക്കി അഭയം തേടിയവർ മടങ്ങി

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+