പ്രളയക്കെടുതിക്കിടയിലും സ്വന്തം കാര്യം മാത്രം; നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടു നൽകാത്തതിനെ തുടർന്ന് നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു. അഞ്ച് ബോട്ടുടമകളാണ് രക്ഷാപ്രവർത്തനത്തിന് സഹകരിക്കാതെ വിട്ടു നിന്നത്. മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ലേക്ക്സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻ ബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേജസ് ബോട്ടുടമ സിബിയെ കൂടി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

നിരവധി ബോട്ടുകൾ കൈവശമുണ്ടായിട്ടും രക്ഷാപ്രവർത്തനതിന് വിട്ടു നൽകാൻ ഇവർ തയാറില്ല. ജീവനക്കാർക്ക് അവധി നൽകുകയും ചെയ്തു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലായിരുന്നു മന്ത്രി നിർദ്ദേശം നൽകിയത്. ബോട്ട് ഡ്രൈവർമാരിൽ പലരുടെയും ലൈസൻസ് അനധികൃതമായി നേടിയതാണെന്ന പരാതി പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും മന്ത്രി നിർദ്ദേശിച്ചു. ബോട്ടുകൾ യഥാസമയം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിൽ പോർട്ട് സർവേയറുടെ പ്രവർത്തനം തൃപ്തികരമല്ലായിരുന്നുവെന്നും മന്ത്രി വിലയിരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications