Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ സഹായിക്കാന്‍ വീണ്ടും ബിആര്‍ ഷെട്ടി.... യുഎഇ ദുരിത്വാശാസ നിധിയിലേക്ക് പത്തുകോടി സംഭാവന

അബുദാബി: പ്രളയം തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ വീണ്ടും ബിആര്‍ ഷെട്ടി. യുഎഇ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടിയാണ് ബിആര്‍ ഷെട്ടി സംഭാവന ചെയ്തിരിക്കുന്നത്. യൂണി മണിയുടെയും യുഎഇ എക്‌സ്‌ചേഞ്ചിന്റെയും ചെയര്‍മാനാണ് ബിആര്‍ ഷെട്ടി. ഇത് രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിന് സഹായവുമായി എത്തുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി രൂപ അദ്ദേഹം നല്‍കിയിരുന്നു. മൊത്തം 12.25 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. അതേസമയം തന്റെ സ്ഥാപനങ്ങള്‍ വഴി ദുരിതാശ്വാസ സാധനങ്ങള്‍ സമാഹരിച്ച് കേരളത്തില്‍ എത്തിക്കുന്നുമുണ്ട് അദ്ദേഹം.

br shetty

പ്രവാസി വ്യവസായി എംഎ യൂസഫലി, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെപി ഹുസൈന്‍ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുണ്ട്. 5 കോടിയാണ് സംഭാവന ചെയ്തത്. ഇതില്‍ ഒരു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി മരുന്നും ആവശ്യസാധനങ്ങള്‍ക്കുമായിട്ടാണ് നല്‍കുകയെന്ന് കെപി ഹുസൈന്‍ പറഞ്ഞു. ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ 50 അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 300 വളണ്ടിയര്‍മാരെയും നിയോഗിച്ചതായി ആസാദ് മൂപ്പന്‍ പറഞ്ഞിരുന്നു. അതേസമയം നേരത്തെ സിനിമാ ലോകത്ത് നിന്നും കേരളത്തിനായി വലിയ സംഭാവനകള്‍ ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Recommended Video

cmsvideo
    കേരളത്തിന് സഹായവുമായി ബഹ്റൈനും | OneIndia Malayalam

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+